കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ തിരികെ സ്കൂൾ ക്യാമ്പയിൻ തുടക്കമായി
25 വർഷം പിന്നിട്ട കുടുംബശ്രീ സഘടനാ സംവിധനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നുതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തരാകുന്നതിനു വേണ്ടി വിദ്യാഭ്യാ സ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി കുഴിമണ്ണ സി ഡി എസിൽ നിന്നും തെരഞ്ഞെടുത്തിട്ടുള്ള 41 അയൽക്കൂട്ടങ്ങളിൽ നിന്നുള്ള 526 ആളുകൾക്ക് കുഴിമണ്ണ GHSS ൽ വെച്ച് പരിശീനം നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രജനി ടീച്ചർ ഫ്ലാഗോഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. സി. ഡി. എസ് ചെയർപേഴ്സൺ ബിന്ദു അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു ആനത്താനത്ത് , സലാം മുക്കൂട (ക്ഷേമ കാര്യം ) ആസ്യ ഹംസ (ആരോഗ്യം വിദ്യാഭ്യാസം ) വാർഡ് മെമ്പർമാരായ കോട്ട ഉമ്മർ ഹാജി, അലവി കുട്ടി, സുഹറ എം.പി, മുഹമ്മദ് ആരാശ്ശേരി, സുനീറ, മുർഷിദ നിസാർ , ആതിര സുധീപ് രാഷ്ട്രീയ കക്ഷി നേതാക്കളായ പുളിക്കൽ കുഞ്ഞിമൊയ്തീൻ, റസാഖ് എക്കാപറമ്പ്, മനോജ് ഏ.കെ, നജ്മുദ്ദീൻ പറശ്ശേരി, സുകുമാരൻ എന്നിവരും പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമത്തിന് സാക്ഷ്യം വഹിച്ചു. ട്രെയിനിങ് നേടിയ 12 ടീച്ചർമാർക്ക് ഓരോ ക്ലാസിന്റെ ചാർജ് നൽകി . ബ്ലോക്ക് കോർഡിനേറ്റർ സൂരജ്, അക്കൗണ്ടന്റ് ഷിജിമോൾ, കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് ബാലസഭാ കോഡിനേറ്റർ സൈതലവി പുളിക്കൽ എന്നിവർ മുഴുവൻ സമയവും പിന്തുണ നൽകി. ക്ലാസിൽ നിന്ന് പോകുമ്പോൾ ഒരിക്കൽ കൂടി തിരികെ എത്താൻ കഴിഞ്ഞതിന്റെ സന്തോഷം അയൽക്കൂട്ട അംഗങ്ങൾ പങ്കുവെച്ചു.