നാ​ഷ​ൻ​സ് ലീ​ഗ്; ഇ​റ്റ​ലി​ക്കെ​തി​രെ എം​ബാ​പ്പെ ക​ളി​ക്കി​ല്ല

റോം: ​യു​വേ​ഫ നാ​ഷ​ൻ​സ് ലീ​ഗി​ൽ ഇ​റ്റ​ലി​ക്കെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഫ്ര​ഞ്ച് സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ കി​ലി​യ​ൻ എം​ബാ​പ്പെ ക​ളി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. പ​ക​ര​ക്കാ​ര​നാ​യി പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ യു​വ​താ​രം സെ​ന്നി മ​യൂ​ലു​വി​നെ കോ​ച്ച് സി​ന​ദി​ൻ സി​ദാ​ൻ ആ​ദ്യ​മാ​യി ഫ്രാ​ൻ​സ് ടീ​മി​ലേ​ക്ക് വി​ളി​ച്ചു. തു​ട​യി​ലെ പേ​ശി​ക​ൾ​ക്കേ​റ്റ പ​രി​ക്കി​ന്റെ അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച​ത്തെ പ​രി​ശീ​ല​ന​ത്തി​ൽ എം​ബാ​പ്പെ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച മി​ലാ​നി​ലെ സാ​ൻ സി​റോ​യി​ൽ ഇ​റ്റ​ലി​ക്കെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ അ​ദ്ദേ​ഹം ക​ളി​ക്കി​ല്ലെ​ങ്കി​ലും ഞാ​യ​റാ​ഴ്ച ബോ​ർ​ഡോ​യി​ൽ തു​ർ​ക്കി​യ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു​ണ്ടാ​വു​മെ​ന്നും ടീം ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഫ്ര​ഞ്ച് നി​ര​യെ പ​രി​ക്കു​ക​ൾ കാ​ര്യ​മാ​യി അ​ല​ട്ടു​ന്നു​ണ്ട്. ഇ​ന്റ​ർ മി​ലാ​ൻ സ്ട്രൈ​ക്ക​ർ മാ​ർ​ക്ക​സ് തു​റാം നേ​ര​ത്തെ ടീ​മി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. പ​ക​ര​ക്കാ​ര​നാ​യി ബോ​ൺ​മൗ​ത്ത് ഫോ​ർ​വേ​ഡ് എ​ലി ജൂ​നി​യ​ർ ക്രൂ​പി​യെ ഉ​ൾ​പ്പെ​ടു​ത്തി. റ​യ​ൽ മ​ഡ്രി​ഡ് മി​ഡ്ഫീ​ൽ​ഡ​ർ ഔ​റേ​ലി​യ​ൻ ചൗ​മേ​നി​യും പ​രി​ക്കു​കാ​ര​ണം ക്യാ​മ്പ് വി​ട്ടു. ഗ്രൂ​പ് എ-​യി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 10 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഫ്രാ​ൻ​സ്. ഇ​ന്ന് ഇ​റ്റ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് ഫ്രാ​ൻ​സി​ന് യോ​ഗ്യ​ത നേ​ടാം.