കർഷകൻ ആത്മഹത്യ ചെയ്ത അട്ടപ്പാടി ഇരട്ടക്കുളത്ത് വീണ്ടും ഭൂമി തട്ടിപ്പ്
തൃശൂർ: ഭൂമി നഷ്ടപ്പെട്ട കർഷകൻ ആത്മഹത്യ ചെയ്ത അട്ടപ്പാടി ഇരട്ടക്കുളത്ത് വീണ്ടും ഭൂമി തട്ടിപ്പ്. ശാന്തി നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തി അഗളി വില്ലേജ് ഓഫിസർ ജനുവരി ഒന്നിന് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതോടെയാണ് ഭൂമി തട്ടിപ്പ് പുറത്തായത്. വില്ലേജിലെ രേഖകൾ ഉപയോഗിച്ചു സ്ഥല പരിശോധന നടത്തിയാണ് റിപ്പോർട്ട് നൽകിയത്.
അമ്മ രാജേശ്വരിയുടെ അച്ഛൻ കല്ലുബോയെൻറ പേരിലുണ്ടായിരുന്നന്നു േയപരാതി നൽകിയ ശാന്തിയുടെ അമ്മയുടെ അച്ഛൻെറ ഭൂമിയാണ് തട്ടിയെടുത്തത്. അഗളി വില്ലേജിലെ എ.ആൻഡ് ബി രജിസ്റ്റർ പ്രകാരം സർവേ നമ്പർ 919/4 ൽ ഉൾപ്പെട്ട 2.97 ഏക്കർ(1.2020 ഹെക്ടർ) സ്ഥലത്തിന്റെ ഉടമ കാവുണ്ടിക്കൽ കല്ലുബോയൻ ആണ്. ഈ സ്ഥലം വ്യാജാരഖ ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് ശാന്തിയുടെ പരാതി. കല്ലുബേബായെൻറ മകൾ രാജേശ്വരിയുടെ മകൾ ശാന്തി ആണ്.
കല്ലുബോയനും ഭാര്യ രാമത്തിയും മരണപ്പെട്ടിരിക്കുന്നു. ഈ കല്ലുബോയെൻറ സ്വത്തിന് രംഗസ്വാമി, രാജേശ്വരി, പാപ്പാത്തി (കുഞ്ച) എന്നീ മൂന്നു മക്കൾ മാത്രമാണ് അവകാശികളെന്ന് അഗളി വില്ലേജ് ഓഫിസർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കല്ലുബോയനോ അദ്ദേഹത്തിന്റെ നിയമാനുസൃത അവകാശികളോ ഭൂമി വിറ്റിട്ടില്ല. ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ അല്ല ഈ ഭൂമി കൈമാറ്റം ചെയ്തിട്ടുള്ളത്. സർവേ 919/4 ൽ പെട്ട വസ്തു കൈമാറിയ രാജമ്മാൾ, കുല്ലുബോയന്റെ അവകാശികളിൽ ഉൾപ്പെട്ടയാളല്ല. അന്വേഷിച്ചതിൽ രാജമ്മാളിെൻറ പിതാവിൻ്റെ പേര് ദാസബോയൻ എന്നാണ്.
പരിശോധനയിൽ അഗളി വില്ലേജിലെ എ ആൻഡ ബി രജിസ്റ്റർ പ്രകാരം സർവേ നമ്പർ 919/4 എന്നത് കാവുണ്ടിക്കൽ കല്ലുബോയ െൻറ പേരിൽ സർവേ ചെയ്തിട്ടുള്ളതാണ് 2.97 ഏക്കർ(1.2020 ഹെക്ടർ) ഭൂമി. അഗളി വില്ലേജിലെ റെലിസ് ഡാറ്റ പ്രകാരം ഈ സ്ഥലം കള്ളമല ബിപിൻ പി. ഷാജു എന്നയാളുടെ പേരിലാണ്. തണ്ടപ്പേർ നമ്പർ 19387 ആണ്. ഓൺ ലൈൻ പോക്കുവരവ് പരിശോധിച്ചതിൽ അഗളി സബ് രജിസ്ട്രാർ ഓഫീസിലെ 976/2024 നമ്പർ തീറാധാര പ്രകാരമാണ് ഈ സ്ഥലം ബിപിൻ ഷാജുവിനു ലഭിത്. ഈ തീറാധാരം ബിപിൻ ഷാജുവിനു എഴുതി നൽകിയതാകട്ടെ കാവുണ്ടിക്കൽ രാജമ്മാൾ ആണ്.
ഭൂമി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് ഏതെങ്കിലും ആധാരത്തിൻ്റെയോ ഒസ്യത്തിന്റെയോ പട്ടയത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല. രേഖകളൊന്നും ഇല്ലാതെ രാജമ്മാൾ സർവേ നമ്പർ 919/4 ൽ ഉൾപ്പെട്ട 1.2020 ഹെക്ടർ സ്ഥലം ബിപിൻ പി. ഷാജു വിനു കൈമാറ്റം ചെയ്തു. രാജമ്മാളുടെ പേരിൽ അഗളി വില്ലേജിൽ നിന്നും 2024 മാർച്ച് 15ന് ഭൂനികുതി രസീത് (നമ്പർKL09070101165 /2024) വാങ്ങി. 2024 ജൂൺ മൂന്നിന് കൈവശ സർട്ടിഫിക്കറ്റും (നമ്പർ 819/2024) ലഭിച്ചു. വില്ലേജിൽനിന്ന് 2024 മാർച്ച് 19നു സാക്ഷ്യപത്രവും (നമ്പർ 370/24) നൽകി. 2024 ജനുവരി 10നു കുടിയായ്മ സർട്ടിഫിക്കറ്റും(നമ്പർ 7/24) കിട്ടി. ഇതിെൻറ അടിസ്ഥാനത്തിൽ മാത്രമാണ് ബിപിൻ ഷാജിയുടെ പേരിലുള്ള ആധാരം(നമ്പർ 976/2024) രജിസ്ട്രർ ചെയ്തത്.
കൈയേറിയ ഭൂമി
തുടർന്ന് അഗളി ലാൻഡ് ട്രിബൂണൽ തഹസിൽദാർ 2024 മാർച്ച് 19നു അനുവദിച്ച എസ്.എം നമ്പർ 344/2024 പ്രകാരം അഗളി വില്ലേജ് സർവേ നമ്പർ 919/4 ലെ 1.2020 ഹെ സ്ഥലത്തിന് രാജമ്മാൾ വേലുസ്വാമിക്ക് ഈ ഭൂമി ട്രിബൂണലിൽ നിന്നും 2024 നവംമ്പർ 29ന് ( നമ്പർ IN1120440/2025) പട്ടയം നൽകി. ഈ പട്ടയത്തിൻ്റെയും ആധാരത്തിന്റെയും (നമ്പർ 976/2024) അടിസ്ഥാനത്തിൽ രാജമ്മാളും ബിപിൻ പി. ഷാജുവും ചേർന്ന് 1.2020 ഹെക്ടർ ഭൂമി സേലം സ്വദേശി സെൽവം കുന്തസ്വാമി, കാരറ സ്വദേശി ലിജോ സി. കെ എന്നിവരുടെ കൂട്ടായ പേരിൽ കൈമാറ്റം ചെയ്തു. അഗളി സബ് രജിസ്ട്രാർ ഓഫീസിലെ ആധാര(നമ്പർ1644/2025) പ്രകാരമാണ് ഈ കൈമാറ്റം നടത്തിയത്.
അഗളി വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ പ്രകാരം സർവേ നമ്പർ 919/4 ലെ 1.2020 ഹെക്ടർ കാവണ്ടിക്കൽ കല്ലുബോയൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇല്ലാതെ ഉടമസ്ഥത തെളിയിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള പ്രമാണങ്ങളോ മറ്റു രേഖകളോ പരാതിക്കാരിയായ ശാന്തി ഹാജരാക്കിയിട്ടില്ല. ഈ സ്ഥലത്തിന് കല്ലുബോയനോ മറ്റു അവകാശികളോ നികുതി അടച്ച രസീതുകളും പരാതിക്കാരി ഹാജരാക്കിയിട്ടില്ല
അഗളി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആധാര പ്രകാരം ( നമ്പർ 1644/2025) ഈ സ്ഥലം നിലവിൽ സെൽവം കുന്തസ്വാമി, ലിജോ സി.കെ എന്നിവരുടെ കൈവശത്തിൽ ആണ്. ഈ ആധാരത്തിൽ ഭൂമിയുടെ തെക്കെ അതിരു പഞ്ചായത്ത് റോഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വില്ലേജ് രേഖകൾ പ്രകാരം തെക്ക് അതിര് സർവേ നമ്പർ 919/1 ൽ പെട്ട 88 സെൻറ് (0.3600 ഹെക്ടർ) സ്ഥലം ആണ്. അത് ആദിവാസി കാവുണ്ടിക്കൽ രങ്കൻെറ പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടി.പി നമ്പർ-18296 ൽ രങ്കന്റെ അവകാശികളായ കാളി അടക്കമുള്ളവരുടെ പേരിലാണ്.
ഈ 88 സെൻറ് ഭൂമിയുടെ അതിരു കാവുണ്ടിക്കൽ- ഇരട്ടിക്കുളം റോഡ് ആണ്. സർവേ 919/4ലെ കൈമാറ്റം ചെയ്തതോടൊപ്പം കാളി അടക്കമുള്ളവരുടെ തണ്ടപ്പേരിലുള്ള 88 സെൻറ് ഭൂമി കൂടി ഉൾപ്പെടുത്തി കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്നാണ് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്.
അട്ടപ്പാടിയിൽ പട്ടയം നൽകുന്നതിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ആരോപണമുണ്ട്. പുതൂർ വില്ലേജിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ മണ്ണാർക്കാട് മുൻ തഹസിൽദാർ എസ്. ശ്രീജിത്ത് അന്വേഷണത്തിൽ ഗുരതര ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. അഗളി വില്ലേജിലും സമാനമായ ക്രമക്കേട് നടന്നിട്ടുണ്ടഡെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് നൽകുന്ന സൂചന. എന്നാൽ, ഭൂമാഫിയക്കെതിരെ റിപ്പോർട്ടു നൽകിയ അഗളി വില്ലേജ് ഓഫീസറുടെ കസേര തെറിപ്പിക്കാൻ അഴിമതിക്കരായി റവന്യൂ ഉദ്യോഗസ്ഥർ അണിയറ നീക്കം തുടങ്ങിയെന്നാണ് ആദിവാസികൾ പറയുന്നത്.
