വാട്സ്ആപ്പ് ​ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടക്കണം; പുതിയ നിയമം പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യം

License fee must be paid to become a WhatsApp group admin; African country announces new law

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ മാത്രമേ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാൻ പറ്റൂ. പോസ്റ്റൽ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് സിംബാബ്‌വേ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 50 ഡോളറാണ്(ഏകദേശം 4200 രൂപ) ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ നൽകേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനും നിയമം നിർണായകമാണെന്ന് സർക്കാർ വാദിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്കിനെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഭരണത്തിൻ്റെ ആവശ്യകതയെയും കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിലാണ് ഈ നിയന്ത്രണം. ഓൺലൈൻ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമർശകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *