കൈവെട്ട്​ കേസിൽ മൂന്ന് പ്ര​തി​കൾക്ക് ജീവപര്യന്തം; മറ്റ് മൂന്നു പേർക്ക് മൂന്നു വർഷം തടവ്

കൊ​ച്ചി: തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ മൂന്ന് പ്ര​തി​കൾക്ക് ജീവപര്യന്തം. യു.എ.പി.എ വകുപ്പ് ചുമത്തപ്പെട്ട രണ്ടാം പ്ര​തി മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ര്‍ക​ര തോ​ട്ട​ത്തി​ക്കു​ടി വീ​ട്ടി​ല്‍ സ​ജി​ൽ (36), മൂന്നാം പ്രതി ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര മ​ര​ങ്ങാ​ട്ട്​ വീ​ട്ടി​ൽ എം.​കെ. നാ​സ​ർ (48), അഞ്ചാം പ്രതി ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​രി​​മ്പേ​ര​പ്പ​ടി വീ​ട്ടി​ൽ കെ.​എ. ന​ജീ​ബ്​ (42) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ജ​ഡ്​​ജി അ​നി​ൽ കെ. ​ഭാ​സ്​​ക​റാണ് ശിക്ഷ പ്രഖ്യാപിച്ചത്.

 

ഒമ്പതാം പ്രതി കു​ഞ്ഞു​ണ്ണി​ക്ക​ര മ​ണ്ണ​ർ​കാ​ട്​ വീ​ട്ടി​ൽ എം.​കെ. നൗ​ഷാ​ദ്​ (48), 11-ാം പ്രതി കു​ഞ്ഞു​ണ്ണി​ക്ക​ര പു​ലി​യ​ത്ത്​ വീ​ട്ടി​ൽ പി.​പി. മൊ​യ്​​തീ​ൻ​കു​ഞ്ഞ്​ (60), 12-ാം പ്രതി ആ​ലു​വ താ​യി​​ക്കാ​ട്ടു​ക​ര പ​ണി​ക്ക​രു​വീ​ട്ടി​ൽ പി.​എം. അ​യ്യൂ​ബ്​ (48) എന്നിവർക്ക് മൂന്നു വർഷം വീതം തടവുശിക്ഷയും കോടതി വിധിച്ചു. പ്രതികൾ എല്ലാവരും ചേർന്ന് ടി.ജെ ജോസഫിന് നാലു ലക്ഷം രൂപ നൽകണമെന്ന് കോടതി വ്യക്തമാക്കി.

 

കൈ​വെ​ട്ടി​യ കേ​സി​ൽ ഇന്നലെയാണ് ആറു പ്രതികൾ കുറ്റക്കാരാണെന്ന് എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി കണ്ടെത്തിയത്. അഞ്ച് പ്രതികളെ കോടതി വെറുതേവിട്ടു. ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം തേ​ല​പ്പു​റം വീ​ട്ടി​ൽ ഷ​ഫീ​ഖ് (31), ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം കി​ഴ​ക്ക​നാ​യി​ൽ വീ​ട്ടി​ൽ അ​സീ​സ്​ ഓ​ട​ക്കാ​ലി (36), ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര മാ​ട്ടു​പ്പ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ റാ​ഫി (40), ആ​ലു​വ വെ​ളി​യ​ത്തു​നാ​ട്​ ക​രി​മ്പ​ന​ക്ക​ൽ വീ​ട്ടി​ൽ സാ​ബു എ​ന്ന ടി.​പി. സു​ബൈ​ർ (40), ആ​ലു​വ കു​ന്ന​ത്തേ​രി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ മ​ൻ​സൂ​ർ (52) എന്നിവരെയാണ് വെറുതേവിട്ടത്.

 

ഒമ്പതാം പ്രതി എം.​കെ. നൗ​ഷാ​ദ്, 11-ാം പ്രതി പി.​പി. മൊ​യ്​​തീ​ൻ​കു​ഞ്ഞ്, 12-ാം പ്രതി പി.​എം. അ​യ്യൂ​ബ് എന്നിവർക്കെതിരായ യു.എ.പി.എ വകുപ്പ് നീക്കം ചെയ്ത കോടതി, ഐ.പി.സി 202, 212 വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

 

രണ്ടാം ഘട്ടത്തിൽ വി​ചാ​ര​ണ നേ​രി​ട്ട പ്ര​തി​ക​ളിൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന, മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്ക​ൽ, സ്ഫോ​ട​ക വ​സ്​​തു നി​യ​മം, ഭീ​ഷ​ണി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്. ഒ​ന്നാം പ്ര​തി പെ​രു​മ്പാ​വൂ​ർ അ​ശ​മ​ന്നൂ​ർ മു​ണ്ട​ശ്ശേ​രി വീ​ട്ടി​ൽ സ​വാ​ദ്​ (33) സം​ഭ​വം ന​ട​ന്ന​തു ​മു​ത​ൽ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ മാ​ത്ര​മാ​ണ്​ പി​ടി​യി​ലാ​വാ​നു​ള്ള​ത്.

 

ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് 2010 ജൂ​ലൈ നാ​ലി​നാ​ണ് തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​നെ വാ​നി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. ഭാ​ര്യ​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം മൂ​വാ​റ്റു​പു​ഴ നി​ര്‍മ​ല​മാ​താ പ​ള്ളി​യി​ൽ നി​ന്ന് കു​ര്‍ബാ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ദ്യ​ഘ​ട്ട വി​ചാ​ര​ണ നേ​രി​ട്ട 37 പേ​രി​ൽ 11 പേ​രെ നേ​ര​ത്തേ കോ​ട​തി ശി​ക്ഷി​ക്കു​ക​യും 26 പേ​രെ വെ​റു​തെ വി​ടു​ക​യും ചെ​യ്​​തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *