കിഴുപറമ്പ് GVHSS ൽ ലിറ്റിൽ കൈറ്റ്സ് ഓണം ക്യാമ്പ് നടത്തി.
ഓണാഘോഷം സാങ്കേതിക വിദ്യയുടെ വളർച്ചക്കും നവീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിനായി കിഴുപറമ്പ് GVHSS ൽ ലിറ്റിൽ കൈറ്റ്സ് ഓണാഘോഷം നടത്തി.
വിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ഓണപ്പൂക്കളം, അനിമേഷനുകൾ, വ്യത്യസ്തവും ആകർഷകവുമായ വിവിധ ഗെയിമുകൾ, ഓണം പ്രമോഷൻ വീഡിയോകൾ,ചിത്രങ്ങൾ എന്നിവ തയ്യാറാക്കുന്നതിനുള്ള പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളാണ് 3 ദിവസ പരിശീലനത്തിൽ നടക്കുന്നത്. സീനിയർ അസിസ്റ്റന്റ് പി.ജെ. പോൾസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. SITC ഇ. സാദിഖലി മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ.കെ. ഫർസാന ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. റംഷീദ ടീച്ചർ അരിക്കോട് പരിശീലനത്തിന് നേതൃത്വം നൽകി.