ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

 

കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ. ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: തൃശൂര്‍ പൂരത്തിലെ വിവരാവകാശ മറുപടി; വിവരാവകാശ ഓഫീസര്‍ക്കെതിരെ സസ്പെന്‍ഷൻ നടപടി

കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടൽ എയ്സിലാണ് സംഭവം. ചിക്കൻ കറിയിൽ ജീവനുള്ള നിരവധി പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ ഛർദ്ദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

സംഭവത്തിൽ നഗരസഭ ആരോഗ്യവകുപ്പിന് പരാതി നൽകി. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *