ലോറി അർജുന്റേത് തന്നെ; സ്ഥിരീകരിച്ച് പൊലീസ്

അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഭാരത് ബെൻസ് ലോറിയാണ് കണ്ടെത്തിയത്. അർജുനും ഉണ്ടായിരുന്നത് ഇതേ ലോറി തന്നെയായിരുന്നു. 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്ന് അധികൃതർ പറഞ്ഞു.

 

Also Read: ഷിരൂർ മണ്ണിടിച്ചിൽ: ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി; സോണാർ ചിത്രം പുറത്ത് വിട്ട് നേവി

നേവിയുടെ മുങ്ങൽ വി​ദ​ഗ്ധർ തിരച്ചിലാരംഭിച്ചു. ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി നേരത്തെ പുറത്തുവിട്ടിരുന്നു. സോണാർ സി​ഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. നിർണായാക ദൃശ്യം മീഡിയാവണിന് ലഭിച്ചു. ഒരു ട്രക്ക് വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കിയിരുന്നു.

 

Lori is Arjun’s; Confirmed by the police

Leave a Reply

Your email address will not be published. Required fields are marked *