“മൈത്രാരവം” പ്രോഗ്രാം കമ്മറ്റി യോഗം ചേർന്നു.
മൈത്ര ജി .യു.പി. സ്കൂൾ നൂറാം വാർഷികമായ “മൈത്രാരാവ” ത്തിന്റെ പ്രോഗ്രാം കമ്മറ്റി യോഗം ചേർന്നു. സ്കൂളിൽ വെച്ച് ചേർന്ന യോഗത്തിൽ കൺവീനർ അനഭ ടീച്ചർ സ്വാഗതം പറഞ്ഞു. ചെയർമാൻ ഉമ്മർ പുളിക്കൽ അധ്യക്ഷനായിരുന്നു. P.T.A പ്രസിഡൻറ് മുഹമ്മദ് റഫീഖ് കെ. പി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് സുജ ടീച്ചർ, സംസി ചെയർമാൻ ജാഫർ എന്നിവർ ആശംസകൾ നേർന്നു. അനീസ് കെ, സക്കീർ ഹുസൈൻ .പി. (വൈസ് ചെയർമാൻ ) സ്വപ്ന ടീച്ചർ ( വർക്കിംഗ് കൺവീനർ ) ധനോജ് മാസ്റ്റർ, ജാഫർ മാസ്റ്റർ എന്നിവരും സംസാരിച്ചു. 2024-ഫെബ്രുവരി 15 വരെ നീണ്ടു നിൽക്കുന്ന മൈത്രാരവം വാർഷിക പരിപാടി നാടിന്റെ ഉത്സവമാക്കി മാറ്റുവാൻ യോഗം തീരുമാനിച്ചു . പൂർവ്വ വിദ്യാർത്ഥികളെയും നാട്ടുകാരെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള നൂറിന പരിപാടികളാണ് കമ്മറ്റി വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ പത്തോളം പരിപാടികൾ വിപുലമാക്കി നടത്താനും തീരുമാനിച്ചു . ഓരോ മാസവും നടക്കേണ്ട പരിപാടികൾ ആസൂത്രണം ചെയ്യുകയും ചുമതലകൾ വിഭജിക്കുകയും ചെയ്തു. സെപ്റ്റoബർ അവസാനത്തിൽ വിദ്യാർത്ഥികളെയും , രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൗൺസിലിങ് ക്ലാസ് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു