മൈത്രാരവം; സുവനീർ തയ്യാറാക്കാനൊരുങ്ങി ജി. യു. പി സ്കൂൾ മൈത്ര.
കുട്ടികളുടെ കഴിവുകൾ പരിപോഷിക്കാൻ സുവനീർ തയ്യാറാക്കാനൊരുങ്ങി ജി. യു. പി സ്കൂൾ മൈത്ര. സുവനീർ കമ്മിറ്റിയുടെ ആദ്യ മീറ്റിംഗ് തിങ്കളാഴ്ച (11/09/23) മൂന്നു മണിക്ക് ജി. യു. പി സ്കൂൾ മൈത്രയിൽ കൂടിച്ചേർന്നു.(Maitraravam; G is about to prepare the souvenir. U. P School Maitra.)സുവനീർ കമ്മിറ്റി കൺവീനർ ധനോജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സുവനീർ കമ്മിറ്റി ചെയർമാൻ സൈതലവി മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. സുവനീർ കമ്മിറ്റിയുടെ ഉദ്ഘാടനം കബീർസർ നിർവഹിച്ചു. കമ്മിറ്റി അംഗങ്ങൾ നടത്തിയ ചർച്ചയിലൂടെ സുവനീറിനു’ മൈത്രാരവം’ എന്ന പേര് നൽകാനും മെയിൽ ഐഡി ഉണ്ടാക്കാനും തീരുമാനമായി. ഒക്ടോബർ 15 ന് മുമ്പായി കുട്ടികളുടെ രചനകൾ കണ്ടെത്തുന്നതിന് വേണ്ടി രചനാ മത്സരങ്ങൾ സംഘടിപ്പിക്കുവാനും, വിപുലീകരിച്ച കമ്മിറ്റി ഒക്ടോബർ 15 മുമ്പ് നടത്താനും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ സാങ്കേതിക സഹായം നൽകുന്നതിനായി അബിൻ സാർ, രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിവരേയും കമ്മിറ്റിയിൽ ഉൾപ്പെടുത്തും. ഇന്നത്തെ യോഗത്തിൽ സീനിയർ അസിസ്റ്റൻറ് സുജ, കബീർ, ഉമ്മർ, സ്വപ്ന, ജയശ്രീ, ജ്യോതി, സിമി എന്നിവർ പങ്കെടുത്തു. മീറ്റിങ്ങിൽ ഷാനവാസ് നന്ദി പറഞ്ഞു