‘മലപ്പുറം ജില്ല പറഞ്ഞ് വികാരം ഉണ്ടാക്കുന്നത് ഗുണമാകില്ല, ഉന്നതപഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് ലഭ്യമാക്കും’; വിദ്യാഭ്യാസ മന്ത്രി

Education Minister

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് കുറവിന്റെ പേരിൽ മലപ്പുറം ജില്ല പറഞ്ഞ് വികാരം ഉണ്ടാക്കുന്നത് ഗുണമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവകുട്ടി. Education Minister

ജയിച്ച വിദ്യാർഥികളുടെ എണ്ണം കൂടുമ്പോള്‍ ക്ലാസിൽ ഇരിക്കുന്നവരുടെ എണ്ണവും കൂടും. അതിനോട് യോജിച്ച് പോകാനെ തത്കാലം സാധിക്കൂ. കുട്ടികൾ കുറവുള്ള മധ്യകേരളത്തിലെ ബാച്ചുകൾ ഷിഫ്റ്റ് ചെയ്യില്ല. ഉന്നത പഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവകുട്ടി  പറഞ്ഞു.

ഈ വർഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയാണ്. മലബാറിലെ ആറു ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാർഥികള്‍ക്ക് സീറ്റില്ല. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി നല്‍കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.

മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരുടെ എണ്ണം 79730 ആണ്. അലോട്ട്മെന്റിന് പരിഗണിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം 59690 ആണ്. അതായത് മലപ്പുറത്ത് മാത്രം 20,040 സീറ്റുകളുടെ കുറവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *