മഞ്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് ഭാരവാഹികൾ ചുമതലയേറ്റു
മഞ്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് ഭാരവാഹികൾ ചുമതലയേറ്റു. (Manjeri Block Mahila Congress office-bearers took charge)|Manjeri Block Mahila Congress മഞ്ചേരി മുനിസിപ്പൽ മണ്ഡലവും തൃക്കലങ്ങോട് പഞ്ചായത്ത് മണ്ഡലവും ഉൾക്കൊള്ളുന്ന മഞ്ചേരി ബ്ലോക്ക് ലെ മഹിളാ കോൺഗ്രസ്സ് ഭാരവാഹികളാണ് മഞ്ചേരി കോൺഗ്രസ്സ് ഭവനിൽ നടന്ന മഹിളാ കോൺഗ്രസ്സ് നേതൃ കൺവെൻഷനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് വി.പി. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ.വി.ഷീന അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ഷെറീനാ ഇഖ്ബാൽ,
ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിജി ശിവകുമാർ , എം.പി. ബിന്ദു, ശ്രീദേവി, ഉമ്മു ജാസ്,
ജില്ലാ സെക്രട്ടറി യു. മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.