പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ കാണാതായ തപാൽ വോട്ടുപെട്ടി കണ്ടെത്തി

ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ തപാൽ വോട്ടുകളുടെ പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്.

348 തപാൽ വോട്ടുകൾ അടങ്ങിയ മൂന്ന് പെട്ടികളും പെരിന്തൽമണ്ണ ട്രഷറിയിലാണ് സൂക്ഷിച്ചത്. ഇതിൽ ഒരു പെട്ടി കാണാനില്ലെന്ന് സ്ഥാനാർഥികളായ നജീബ് കാന്തപുരവും കെപിഎ മുസ്തഫയും പരാതി നൽകിയിരുന്നു. 2 പെട്ടികൾ ട്രഷറിയിലുണ്ടെന്നും മൂന്നാമത്തെ പെട്ടി ട്രഷറിയുടെ സ്‌ട്രോങ് റൂമിലില്ല എന്നുമായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *