പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി; കണ്ടെത്തിയത് ഓടയിൽ നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില അറിഞ്ഞ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുത്താന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.ബ്രഹ്മോസിന് പിറകിലെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്.
കാണാതായി 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പൊലീസിന് കണ്ടെത്താനായത്.