ലൈഫ് ഭവന പദ്ധതി ഒന്നാം ഗഡു വിതരണവും, പണി പൂർത്തീകരിച്ചവരുടെ താക്കോൽ ദാനവും എംഎൽഎ പി കെ ബഷീർ നിർവഹിച്ചു
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ചവർക്കുള്ള താക്കോൽദാന കർമ്മവും, പുതിയ ഗുണഭോക്താക്കൾക്ക് ആദ്യ ഘഡു വിതരണവും നടത്തി. കൂടെ ഫെയ്സ് ടുവിൽ പൂർത്തീകരിച്ചവർക്കുള്ള ഇൻഷുറൻസ് പോളിസി കാർഡ് വിതരണവും, ജെഎസ്എസ് തൊഴിൽ പരിശീലനം പൂർത്തീകരിച്ച വനിതകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഏറനാട് നിയോജകമണ്ഡലം എംഎൽഎ പി കെ ബഷീർ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 250 ജനറൽ വിഭാഗത്തിനും, 110 എസ് സി കുടുംബങ്ങൾക്കും, 72 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും വീടുവയ്ക്കുന്നതിനുള്ള സഹായമാണ് നൽകുന്നത്, ഫെയ്സ് റ്റുവിൽ വീട് ലഭിച്ച 46 കുടുംബങ്ങൾക്കുള്ള ഇൻഷുറൻസ് പോളിസിയും ചടങ്ങിൽ നൽകി.
അരീക്കോട് ബ്ലോക്കിൽ തന്നെ ഏറ്റവും കൂടുതൽ വീടുകൾ നൽകിയ പഞ്ചായത്താണ് ഉറങ്ങാട്ടിരി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ അധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലിമ, കെട്ടി വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ, ഹസനത്ത് കുഞ്ഞാണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി മുഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ, ജമീല അയ്യൂബ്, അജിത ബീന വിൻസെന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജമീല നജീബ്, കെ സൈനബ, അനുരൂപ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി കെ അബ്ദുറഹ്മാൻ, ആസൂത്രസമിതി അംഗങ്ങളായ അബ്ദുറഹ്മാൻ സി ട്ടി, അബ്ദുറഷീദ്, സൈഫു കണ്ണനാരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അബ്ദുൽ ഹമീദ് ബിച്ചു ട്ടി, പാലത്തിങ്ങൽ ബാപ്പുട്ടി, എൻ കെ യൂസഫ് മാസ്റ്റർ, മുജീബ് തച്ചണ്ണ, വി കെ ബഷീർ, കെ അനൂപ്, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ബിജു, എന്നിവർ സംസാരിച്ചു.