മോഹന്‍ലാല്‍ കേരള ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസഡര്‍

Mohanlal

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​. ‘ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ്​ കെസിഎ​ല്ലി​ന്റെ ഭാ​ഗ​മാ​കു​ന്ന​​ത്. ഒട്ടേറെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ കേ​രള ക്രി​ക്ക​റ്റി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​വ​ർ​ക്ക് ദേ​ശീ​യ ശ്ര​ദ്ധ​യും അ​തു​വ​ഴി മി​ക​ച്ച അ​വ​സ​ര​ങ്ങ​ളും കൈ​വ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ലീ​ഗിലൂ​ടെ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ മോ​ഹ​ൻ​ലാ​ൽ വ്യ​ക്ത​മാ​ക്കി.Mohanlal

സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗി​ൽ കേ​ര​ള ടീ​മി​ന്റെ നാ​യ​ക​നു​മാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ ബ്രാൻഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതൽ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.

ഐ​പിഎ​ൽ മാ​തൃ​ക​യി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ആ​റ് ടീ​മുക​ൾ അ​ണി​നി​ര​ക്കു​ന്ന ട്വ​ന്റി20 ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ആ​ദ്യ സീ​സ​ൺ സെ​പ്​​റ്റം​ബ​ർ ര​ണ്ടു​മു​ത​ൽ 19 വ​രെ തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ക്കുന്ന​ത്. 60 ലക്ഷം രൂ​പ​യാ​ണ് ലീ​ഗി​ലെ ആ​കെ സ​മ്മാ​ന​ത്തു​ക. പ​ക​ലും രാ​ത്രി​യു​മാ​യി ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് ദി​വ​സ​വും ഉ​ണ്ടാ​കു​ക.

Leave a Reply

Your email address will not be published. Required fields are marked *