മഴക്കാല ശുചിത്വ പരിപാടി വാർഡ് തല യോഗം നടന്നു

Monsoon sanitation program ward level meeting was held

കൊഴക്കോട്ടൂർ :മഴക്കാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി മഴക്കാല പൂർവ ശുചിത്വ പരിപാടി വിജയിപ്പിക്കുവാൻ അരീക്കോട് ഗ്രാമപഞ്ചായത്ത് 10 ആം വാർഡ്‌ തലത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ശാസ്ത്രീയ മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ വീടുകളിൽ ഉറപ്പാക്കുക, കൊതുകു ജന്യരോഗ പ്രതിരോധത്തിനായി ഉറവിടങ്ങൾ നശിപ്പിക്കുക ഡ്രൈഡേ ആചരണം കാര്യക്ഷമമാക്കുക മാലിന്യ നിർമാർജ്ജനം സംബന്ധിച്ചും പകർച്ചവ്യാധി പ്രതിരോധം സംബന്ധിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക, തുടങ്ങി വിപുലമായ പ്രവർത്തനങ്ങൾ വാർഡ്‌ തലത്തിൽ ആസൂത്രണം ചെയ്തു. പൊതു ഓടകളിലേക്കും തോടുകളിലേക്കും മറ്റും ദ്രവമാലിന്യങ്ങളും ഖരമാലിന്യങ്ങളും നിക്ഷേപിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ്.17.05.2024 ന് വാർഡിലെ പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു.
യോഗം അരീക്കോട് താലൂക് ആശുപത്രി JHI ഷാജി. R ഉദ്ഘാടനം ചെയ്തു. ആശ പ്രവർത്തക സരിത സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ്‌ മെമ്പർ ശ്രീജ അനിയൻ അധ്യക്ഷനായി. സുരേഷ് മാസ്റ്റർ തയ്യിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *