മൂത്തകുന്നം –കോട്ടപ്പുറം പാലം: തൂൺ താഴ്ന്നത്​ സ്ഥിരീകരിച്ചു



കൊച്ചി: ദേശീയപാത 66ലെ മൂത്തകുന്നം-കോട്ടപ്പുറം പാലത്തിലെ ഒരു തൂൺ താഴ്ന്നതായി ദേശീയ പാത അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പദ്ധതി നിർവഹണത്തിന്​ നിയോഗിച്ച സ്വതന്ത്ര എൻജിനീയർ നടത്തിയ സ്ഥലപരിശോധനയിൽ പിയർ പി 2ൽ പിയർ ക്യാപ് ഏകദേശം 500 മില്ലീമീറ്റർ താഴ്​ന്നതായി വ്യക്​തമായെന്ന്​ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ് അറിയിച്ചു.

പരിഹാര നടപടികൾക്കായി പദ്ധതി പാലം രൂപകൽപനയിലും നിർമാണത്തിലും വൈദഗ്​ധ്യമുള്ള സംഘത്തെ നിയോഗിക്കാൻ നടപടിയാരംഭിച്ചു.