മൊറോക്കോ ഭൂകമ്പം: മരണം 1000 കടന്നു; കനത്ത നാശനഷ്ടം

മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണം എണ്ണൂറ് കടന്നു. ദുരന്തത്തില്‍ 1037 പേര്‍ മരിച്ചതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആയിരത്തിലേറെ പേര്‍ക്ക് പരുക്ക്. പ്രാദേശിക സമയം ഇന്നലെ രാത്രിയാണ് 7.2തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അറ്റ്ലസ് പര്‍വത നിരകളാണ് പ്രഭവ കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മൊറോക്കോയിലെ മരാക്കാഷ് നഗരത്തിലാണ് ഭൂചലനം കാര്യമായ നാശം വിതച്ചത്.

പൈതൃക നഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.  രാത്രിയില്‍ ആളുകള്‍ ഉറങ്ങിക്കിടക്കവെ ആയിരുന്നു ദുരന്തം. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും പ്രയാസം നേരിടുന്നുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചു. ആയിരത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ശക്തമായ തുടര്‍ ചലനങ്ങളുമുണ്ടായി. 350 കിലോമീറ്റര്‍ അകലെ തലസ്ഥാനമായ റബാത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് മൊറോക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി അറിയിച്ചു. ദുരന്തത്തില്‍ ലോകനേതാക്കള്‍ അനുശോചി്ച്ചു.

Leave a Reply

Your email address will not be published. Required fields are marked *