‘അമ്മയുടെ ആണ്‍ സുഹൃത്ത് ശ്വാസംമുട്ടിച്ചു കൊന്നു’; ചേര്‍ത്തല കുഞ്ഞിന്‍റെ കൊലപാതകത്തില്‍ പൊലീസ്
ചേർത്തലയിലെ കുഞ്ഞിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കുഞ്ഞിനെ കൊന്നത് മാതാവ് ആശയുടെ ആണ്‍സുഹൃത്തായ രതീഷ് ഒറ്റയ്ക്കാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേർന്ന് കൊലപ്പെടുത്തിയെന്ന മൊഴി കളവാണെന്ന് പൊലീസ് അറിയിച്ചു.
രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ആശുപത്രിയിൽ യുവതിക്കു കൂട്ടിരിപ്പുകാരനായി നിന്നതും രതീഷായിരുന്നു. ഭർത്താവാണെന്നു പറഞ്ഞാണ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായത്. ആശുപത്രി വിട്ട ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറുകയായിരുന്നു.
കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശ മൊഴി നല്‍കിയത്. കൊല നടത്തിയ ശേഷമാണ് വിവരം ആൺസുഹൃത്ത് തന്നോട് പറഞ്ഞതൊന്നും ആശ പൊലീസിനോട് പറഞ്ഞു.