മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം.; മാനവിക സദസും സംഘാടക ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

കുനിയിൽ: വിശ്വ മാനവികതക്ക് വേദവെളിച്ചം എന്ന സന്ദേശത്തിൽ നടത്തുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാനവികത സംഗമവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നടത്തി. കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോ. യു. പി യഹ്യാഖാൻ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ വീരാൻകുട്ടി സുല്ലമി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹ്‌മാൻ, വാർഡ് മെമ്പർ കെ വി റഫീഖ് ബാബു, നജീബ് കാരങ്ങാടൻ (മുസ്‌ലിം ലീഗ്), പി.സി ചെറിയാത്തൻ (സിപിഐഎം), എം കെ ഫാസിൽ (കോൺഗ്രസ്), എം റഹ്മത്തുള്ള (വെൽഫെയർ പാർട്ടി), കെ അഷ്റഫ് മുനീർ (പ്രഭാത് ലൈബ്രറി) വി സി അബ്ദുസ്സലാം (വ്യാപാരി വ്യവസായി ഏകോപന സമിതി), കെ. കമറുൽ ഇസ്‌ലാം(ഐ എസ് എം), ശാക്കിർ ബാബു കുനിയിൽ, കെ ടി യൂസുഫ്, കെ അബ്ദുസമദ് മാസ്റ്റർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *