മുക്കം മണ്ഡലം ദൗത്യപഥം സോണൽ പ്രീകോൺ സംഘടിപ്പിച്ചു.
മുക്കം: വിശ്വ മാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ നടക്കുന്ന 10-ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം മണ്ഡലം ദൗത്യപഥം സോണൽ പ്രീകോൺ കെ.എൻ.എം സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. ത്യാഗ പരിശ്രമങ്ങൾ കൊണ്ടാണ് സമൂഹത്തെ കെട്ടിപടുക്കേണ്ടതെന്നും, അക്രമങ്ങളും മർദ്ദനങ്ങളും യുദ്ധങ്ങളും ഒരു സമൂഹത്തെയും വളർത്തുവാൻ പര്യാപ്തമാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി റഷീദ് മാസ്റ്റർ നരിക്കുനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കരിപ്പൂരിൽ നടക്കുന്ന സമ്മേളനത്തിൽ മണ്ഡലത്തിൽ നിന്ന് രണ്ടായിരം പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും 200 ഗൃഹാങ്കണ സദസുകൾ സംഘടിപ്പിക്കുവാനും തീരുമാനമായി.
ദൗത്യപഥം വിശദീകരിച്ചു കൊണ്ട് ഇഖ്ബാൽ പുന്നശ്ശേരി സംസാരിച്ചു. സംസ്ഥാന പ്രതിനിധി ശുക്കൂർ കോണിക്കൽ പ്രമേയ വിശദീകരണം നടത്തി. യൂണിറ്റ് തല റിപോർട്ടിംഗ് സെക്രട്ടറിമാർ അവതരിപ്പിച്ചു. മണ്ഡലം റിപ്പോർട്ട് പി.എ. ആസാദ് മാസ്റ്റർ നടത്തി. ഐ.പി ഉമ്മർ , ബഷീർ മദനി, പി.സി. അബ്ദുറഹിമാൻ, പി.എം. നാസർ, പി.ടി. സുൽഫിക്കർ സുല്ലമി, എന്നിവർ പ്രസംഗിച്ചു.