മുക്കം ഉപജില്ലാതല സാമൂഹ്യശാസ്ത്രമേള: ചേന്ദമംഗലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാർ.

മുക്കം ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായി ചേന്ദമംഗലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍. ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കൻഡറി വിഭാഗത്തിലും ചേന്ദമംഗലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ജേതാക്കളായി. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ രണ്ടാം സ്ഥാനം വി.എം.എച്ച്‌.എം. എച്ച്‌.എസ്.എസ് ആനയാംകുന്ന് നേടി.

ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം സെന്‍റ് ജോസഫ് എച്ച്‌.എസ് പുല്ലൂരാംപാറ നേടി. യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ജി.യു.പി.എസ് മണാശേരിയും രണ്ടാം സ്ഥാനം ജി.എം.യു.പി.എസ് കൊടിയത്തൂരും നേടി. എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ജി.യു.പി.എസ് മണാശേരിയും രണ്ടാം സ്ഥാനം ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂരും നേടി. ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ മുക്കം എഇഒ ദീപ്തി, മുക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ സത്യനാരായണൻ, കൗണ്‍സിലര്‍ സാറ കൂടാരം, അബ്ദുല്‍ ഗഫൂര്‍, പ്രിൻസിപ്പല്‍ ഇ. അബ്ദുല്‍ റഷീദ്, ഹെഡ്മാസ്റ്റര്‍ യു.പി മുഹമ്മദലി, പിടിഎ പ്രസിഡന്‍റ് ഉമ്മര്‍ പുതിയോട്ടില്‍, സ്കൂള്‍ മാനേജ്മെന്‍റ് പ്രതിനിധി സുബൈദ അലൂമിനി പ്രസിഡന്‍റ് മഹറുനിസ, സോഷ്യല്‍ സയൻസ് കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍, ഐടി കണ്‍വീനര്‍ നവാസ്, പ്രധാനാധ്യാപകരായ വാസു, അബ്ദുസലാം, ബബിഷ ടീച്ചര്‍, ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *