മുണ്ടക്കൈ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപയുടെ ധനസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും ധനസഹായം നൽകും. പൊലീസ് നടപടി പൂർത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കും. വാടക വീടിന് ഒരു കുടുംബത്തിന് പ്രതിമാസം 6,000 രൂപ നൽകും. രേഖകൾ നഷ്ടമായവർക്ക് ഫീസില്ലാതെ അത് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു.
Also Read: ‘ബില്ലടക്കാൻ വിയര്‍ക്കും’; വൈദ്യുതി നിരക്ക് ഉയർത്താനൊരുങ്ങി കെ.എസ്.ഇ.ബി
ജനകീയ തിരച്ചില്‍ ചാലിയാറില്‍ വെള്ളിയാഴ്ച വരെ തുടരും. പൊലീസ് നടപടി പൂർത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കും. എന്‍ഐടി സൂറത്തുമായി ചേർന്ന് ദുരന്തമുഖത്ത് റഡാർ പരിശോധന നടത്തും. ഇതെല്ലാം പഠിച്ചാകും ഭൂവിനിയോഗ രീതി നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രേഖകൾ നഷ്ടപ്പെട്ടവക്ക് പകരമായി 1368 സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: മുണ്ടക്കൈ ദുരന്തം; വീട്ടുവാടക നിശ്ചയിച്ചുള്ള ഉത്തരവിറങ്ങി
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രത്യേക പാക്കേജ് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.രേഖകൾ വീണ്ടെടുക്കാൻ വെള്ളിയാഴ്ച പ്രത്യേക അദാലത്ത് നടത്തും. പ്രദേശത്ത് തുടർവാസം സാധ്യമാണോ എന്ന് വിദഗ്ധ സംഘം പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.