മുണ്ടേങ്ങര കെ എം എം എം ജി എൽ പി സ്കൂൾ കലോത്സവത്തിന് ഗംഭീര തുടക്കം.

മുണ്ടേങ്ങര കെ എം എം എം ജി എൽ പി സ്കൂൾ കലോത്സവം ‘അരങ്ങ് 2k23’ വിവിധങ്ങളായ മത്സര പരിപാടികളോടെ അരങ്ങേറി.(Mundengara KMMMGLP School Art Festival kicks off on a grand start.)| Art Festival.സ്കൂൾ ഹെഡ്മിസ്ട്രസ് റുക്സാന ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എസ് എം സി ചെയർമാൻ സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കലാകാരിയും ചെമ്പക്കുത്ത് ജി എൽ പി എസിലെ പ്രധാന ആധ്യാപികയുമായ സനിയ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .എം പി ടി എ പ്രസിഡൻറ് റഷീദ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പിടിഎ, എം പി ടി എ , രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യവും സഹകരണവും എടുത്തു പറയത്തക്കതായിരുന്നു. വ്യത്യസ്ത ഹൗസുകളായി തിരിച്ച മത്സരപരിപാടികൾ കുട്ടികളിൽ താല്പര്യവും നവോന്മേശവും ഉണർത്തി. പരിപാടിയിൽ കലാമേള കൺവീനർ മോളി പാങ്ങോട്ട് നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *