ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച മലയാള ചിത്രം ഹോം
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഹോമിന്. മികച്ച മലയാള ചിത്രത്തിനായി ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാൻ എന്നീ ചിത്രങ്ങൾ തമ്മിലാണ് മത്സരം നടന്നത്. ഹോമിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു. സർദാർ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിക്കുന്നത്.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന സിനിമ സ്വന്തമാക്കി. 28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്.natio