വില്ലത്തൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു.
പത്തപ്പിരിയം വില്ലത്തൂർ
ശ്രീരാമസ്വാമി ക്ഷേത്രത്തിൽ
നവരാത്രി ആഘോഷിച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന ആഘോഷത്തിൽ മേൽശാന്തി ശശികുമാർ എംബ്രാന്തിരിയുടെ മുഖ്യ കർമികത്വത്തിൽ നവരാത്രി പൂജ ഉണ്ടായി. ചൊവ്വാഴ്ച വിദ്യാരംഭം, എഴുത്തിനിരുത്തൽ,
എന്നിവയും നടന്നു. Adv. കെ. പി. ബാബുരാജ്,
ഇ. കെ. വനജ ടീച്ചർ എന്നിവർ പിഞ്ചു കുഞ്ഞുങ്ങൾക്ക് ആദ്യാ ക്ഷരം കുറിച്ചു. തുടർന്നു വാഹന പൂജയും നടന്നു. ആഘോഷ പരിപാടികൾക്ക് ക്ഷേത്ര സമിതി സെക്രട്ടറി ശശിധരൻ, ട്രഷറർ രാജൻ എന്നിവർ അടങ്ങുന്ന
ക്ഷേത്ര സമിതി പ്രവർത്തകർ നേതൃത്വം വഹിച്ചു.