സൂപ്പർ കപ്പിൽ കയറാനാകാതെ നേറോക്ക പുറത്തേക്ക്
സൂപ്പർ കപ്പ് യോഗ്യത മത്സരത്തിന്റെ പ്രീ ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറി കടന്നെത്തിയ നെറോക്കയും ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ ശ്രീ നിധി ഡെക്കാനും തമ്മിലുള്ള മത്സരത്തിൽ ശ്രീ നിധി ഡെക്കാൻ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു. ഇതോട് കൂടി നെറൊക്ക ടൂർണമെന്റിൽ നിന്ന് പുറത്തായി.
ചെറിയ താളത്തോടെയാണ് മത്സരം തുടങ്ങിയത്.
വിദേശ താരങ്ങൾ ഇല്ലാതെയാണ് നെറോക്കയിറങ്ങിയത്.ഐ ലീഗിലെ മുൻ നിര ടീമായ ശ്രീനിധി ഘാന താരം അവാൽ മുഹമ്മദ്, കോഗോ താരം അങ്കിറാ ,കൊളംബിയൻ താരം ഡേവിഡ് കാസ്റ്റെനേഡ അഫ്ഗാൻ താരം ഫായ്സൽ ശയെഷ്തേ എന്നിവരുടെ കരുത്തിലാണിറങ്ങിയത്.
ആദ്യ കളിയിലെ ആദ്യ ഇലവനിൽ ഒരു മാറ്റം വരുത്തിയ നെറോക്ക പ്രതിരോധ താരം ലാല്ലെൻമാങ്ങ്നെ പുറത്തിരുത്തി അഭിഷേക് സായിക്ക്യയെ ഇറക്കി.
37 ആം മിനുട്ടിൽ നാല്പത്തി ആറാം നമ്പർ ജയ്സിതാരം അഫ്ഗാൻ താരം ഫായ്സൽ ശയെഷ്തേക്ക് നൽകിയ ബോൾ ലോങ്ങ് ആങ്കിളിൽ നിന്ന് ഗ്രൗണ്ട് ബോളിലൂടെ താരം ഗോ ളാക്കി മാറ്റി.ഒറ്റപ്പെട്ട അവസരങ്ങൾ നേറോക്കക്ക് തുടർന്ന് കിട്ടിയെങ്കിലും മുന്നേറ്റത്തിലാർക്കും ഉപയോഗപ്പെടുത്താനായില്ല.
ആദ്യ പകുതിക്ക് ശേഷം നെറോക്ക പ്രതിരോധ താരം ലിക്മാബാമിനെ (26)തിരിച്ചു വിളിച്ചു യുനോ റീചാർഡിനെ (29)കളത്തിലിറക്കി.
അൻപത്തി നാലാം മിനുട്ടിൽ ബോക്സിലെ കൂട്ട പൊരിച്ചിലിനിടയിലുണ്ടായ ഫൗളിൽ നിന്നുള്ള പെനാൽറ്റിയിലൂടെ ശ്രീ നിധി ഡെക്കാൻ 10 നമ്പർ താരം നേറോക്ക വല കുലുക്കി.
ഗോൾ 2-0
66 ആം മിനുട്ടിൽ ഒരു ലോങ്ങ് റേഞ്ച് കിക്കിലൂടെ 40 ആം നമ്പർ താരം താങ്ങ്വവാ നെറോക്ക ഗോൾ വ്യത്യാസം ഒന്നാക്കി കുറച്ചു.
ഗോൾ 2-1
79 ആം മിനുട്ടിൽ നെറോക്ക വീണ്ടും സ്കോർ ചെയ്തു.
16 ആം നമ്പർ താരം പകരക്കാരൻ ബെഞ്ചമിൻ ആണ് ഗോൾ നേടിയത്. കളിയുടെ മുഴുവൻ സമയത്തോടെ കളി സമനിലയിൽ അവസാനിക്കാനിരിക്കുമ്പോൾ ശ്രീധിനി മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു. സെക്കൻഡുകൾക്കകം ബെഞ്ചമിൻ തന്റെ രണ്ടാം ഗോൾ നേടി വിജയം ആധികാരികമാക്കി.
ഇതോട് കൂടി നെറൊക്ക ടൂർണമെന്റിൽ നിന്ന് പുറത്തായി. ശ്രീ ധിനി അടുത്ത റൗണ്ട് മത്സരത്തിൽ ഐ എസ് എൽ ടീമായ ബെഗ്ളുരുവുമായി ഏറ്റ് മുട്ടും.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം