നവജാതശിശു ബക്കറ്റിൽ മരിച്ച നിലയിൽ; പ്രസവ വിവരം മറച്ചുവച്ച് യുവതി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി

തൃശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിൽ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ തെളിയുകയായിരുന്നു.

വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും മറച്ചുവച്ചത്. 18 കാരനായ മകനും യുവതിയും മാത്രമായിരുന്നു വീട്ടിൽ താമസം.

പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്ന് യുവതി പൊലീസിനോട് പറയുന്നു. മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *