നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ശശി തരൂരിന്റെ വാദം തെറ്റ്; കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയിൽ ശശി തരൂരും

campaigners

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം തെറ്റ്. കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ശശി തരൂര്‍ എംപിയുടെ പേരും ഉൾപ്പെട്ടിരുന്നു.campaigners

ജൂൺ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പട്ടികയിലാണ് തരൂരിന്റെ പേരും ഉള്ളത്. 40 നേതാക്കളുടെ പട്ടികയാണ് എഐസിസി കൈമാറിയിരുന്നത്. ഇതിൽ എട്ടാമതായിട്ടാണ് തരൂരിന്റെ പേരുള്ളത്.

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മറ്റു മെസ്സേജുകൾ ഒന്നും കിട്ടിയില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥിയാണ് നിലമ്പൂരിലുള്ളത്. നിലമ്പൂരിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. നേതൃത്വത്തോട് പലപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാവരോടും സൗഹൃദപരമായാണ് പോകുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു.

നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. തരൂർ പ്രചാരണത്തിന് എത്താത്തത് വിദേശത്ത് ആയതുകൊണ്ടാണെന്നും തരൂർ വന്നിരുന്നെങ്കിൽ കൂടുതൽ നന്നായേനെയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *