നിന്റെ നിഴലായ് Episode 1
വായനക്കാരോട്… ഒരു സിനിമ കാണുകയാണെന്ന തോന്നലോടെ നിങ്ങൾക്കിത് വായിച്ചു തുടങ്ങാം…. എന്റെ പ്രിയ വായനക്കാർ വായിച്ചു കഴിഞ്ഞാൽ കഥയുടെ അഭിപ്രയം രേഖപ്പെടുത്തണമെന്ന് വീനീതമായി അഭ്യർത്ഥിക്കുന്നു…വായനക്കാർക്ക് സ്വന്തമായ എന്ത് അഭിപ്രയവും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്…തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുമെന്ന വിശ്വസത്തോടെ … Agoriz
മൊബൈൽ റിംഗ് ചെയ്തു അവൻ മൊബൈൽ എടുത്തു ചെവിയിൽ വച്ചു. സംസാരിക്കുന്നതിനിടയിൽ കയ്യിലിരിക്കുന്ന ബിയറും കുപ്പി പുഴയിലേക്കു വലിച്ചെറിഞ്ഞ്
ടാ..വന്നു വണ്ടിയിൽ കയറ്
എങ്ങോട്ടാടാ
നീ വാ
വേറൊന്നും ചോതിക്കാൻ സമ്മതിക്കാതെ അവൻ ബൈക്കുമെടുത്തു കുതിച്ചു….
ഡാാ എന്താടാ സംഭവം നീ ഒന്നു മെല്ലെ പോകണുണ്ടോ കണ്ടിട്ട് പേടിയാകുന്നു …..
ഞാൻ ഓടിക്കണോ ..
അവൻ മറുപടി പറഞ്ഞില്ലാ..
അവൻ വല്ലാതാവുന്നതു കണ്ടപ്പോൾ എന്തോ പ്രശനമുണ്ടെന്നു മാത്രം മനസിലായി അതുമനസിലാക്കിയതുകൊണ്ടു ഞാൻ പിന്നീടൊന്നും ഒന്നും ചോതിക്കാൻ നിന്നില്ല…..
മീറ്ററിൽ മൂന്നക്ക സംഖ്യ കണ്ടതോടേ എനിക്ക് പേടികൂടിതുടങ്ങി….
എന്തായാലും വരുന്നിടത്ത് വച്ചു കാണാം എന്ന് മനസ്സിൽ ഉറപ്പിച്ചു കണ്ണടച്ചു …
ഞാൻ കണ്ണുതുറന്നത് അവന്റെ പെട്ടന്നുള്ള ബ്രൈക്ക് ഇടലിൽ ആയിരുന്നു…
പെട്ടന്നുള്ള ചവിട്ടൽ ആയതുകൊണ്ട് ഞാൻ കെട്ടി മറിഞ്ഞു വീണു എന്നാണ് വിചാരിച്ചത്….
ഭാഗ്യം ഒന്നും പറ്റിയിട്ടില്ല…
ടാ കോപേ കൊല്ലാൻ കൊണ്ട് വന്നതാണോ നീ…
എന്ന് ഞാൻ ചോതിച്ചതുപോലും മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു തുടങ്ങിയ അവനെ കണ്ടപ്പോൾ ഉള്ളിൽ എന്തോക്കെയോ തോന്നിത്തുടങ്ങി..
അപ്പോഴാണ് ഞാൻ ചുറ്റും ശ്രദ്ധിച്ചത് അളുകൂടി നിൽക്കുന്നു.
ആക്സിഡന്റ് ആണെന്ന് മനസിലായി…..
അവന്റെ കണ്ണുനനയുന്നതു കണ്ടപ്പോഴാണ് പ്രശനത്തിന്റെ വലിപ്പം എനിക്ക് മനസിലായത്…..
ഞാൻ അവന്റെ കൂടെ ചെന്നു ..
റോഡിൽ നിറയെ blood കണ്ടതോടെ എനിക്ക് തലകറങ്ങാൻ തുടങി…..
ചെറുപ്പത്തിലെ blood കണ്ടാൽ എനിക്ക് ബോധം പോകും
ഒരു വിധതിൽ ആളുകളുടെ ഇടയിൽ നിന്ന് ഇടിച്ചു പൊളിഞ്ഞ ഒരു ലേഡിസ് ബൈക്ക് കണ്ടു …
എന്റെ മച്ചാന്റെ പെണ്ണിന്റെ വണ്ടി ആണല്ലോ അത്….
കൂട്ടത്തിലോരാളോട് കാര്യം തിരക്കി…..
Bus തട്ടിയതാ..
ഒരു പെങ്കൊച്ചായിരുന്നു.
തീർന്നെന്നു തോന്നുന്നു..
ഇപ്പോ ആബുലൻസിൽ മെഡിക്കലിലേക്ക് കൊണ്ട് പോയി .. എന്ന് പറഞ്ഞു തീർന്നതും എനിക്കും കണ്ണിലിരുട്ടു കയറി …
ഒടിപിടിച്ചു ഹോസ്പിറ്റലിൽ കയറിച്ചെന്നു..
reception കൗണ്ടറിൽ ഞാനാണ് ചെന്നത്…
ഇവിടെ ഇപ്പോ ആക്സിഡന്റ് പറ്റി വന്ന പെൺകുട്ടി എവിടെയാ…
കൂടെ ഉള്ള നേഴ്സിനോട് അവരെന്തോ ചോതിച്ചതിനു ശേഷം എനിക്കുള്ള മറുപടി തന്നു….
ബോഡി മോർച്ചറിയിലേക് മാറ്റിയതാണ്…ഒരു മണിക്കൂർ കഴിഞ്ഞാൽ വീട്ടുകാർക്ക് വിട്ടുകൊടുക്കും…
തുടരും….
പ്രിയ വായനക്കാർ വായിച്ചു കഴിഞ്ഞാൽ കഥയുടെ അഭിപ്രയം കമന്റ് ആയോ ലിങ്കിൽ ക്ലിക് ചെയ്ത് വാട്ട്‌സ്ആപ്പിലൂടെയോ രേഖപ്പെടുത്തണമെന്ന് വീനീതമായി അഭ്യർത്ഥിക്കുന്നു..