നിന്റെ നിഴലായ് Episode 5
എന്തും വരട്ടെ ചോതിക്കണം…
എന്റെ മച്ചാന് എന്നെക്കാൾ വലുത് അവളാണോ….
എന്നെ പറ്റിക്കാൻ മത്രം…
അല്ലെങ്കിൽ വേണ്ട അവരെ രണ്ടു പേരേയും കയ്യോടെ തന്നെ പിടിക്കാം അപ്പോൾ ചോതിക്കാം….
അങ്ങനെ പലതും മനസിൽ ഉറപ്പിച്ചു ഞാൻ മച്ചാന്റെ അടുത്തെക്കു നടന്നു ……
കാന്റീനിൽനിന്നു തിരിച്ചു വരന്ന അവനും ഞാനും കണ്ടുമുട്ടി….
ഞാൻ ഒന്നും ചോതിക്കാൻ നിന്നില്ല മൊബൽ കൊടുത്തിട്ട് ഇപ്പോവരാ എന്നു പറഞ്ഞ് അവിടുന്നു പോന്നു….
അവന്റെടുത്തു നിന്നു പോന്നെങ്കിലും ഞാൻ അവനു ചുറ്റും തന്നെ ഉണ്ടായിരുന്നു…
അവന്റെ പിന്നാലെ അവൻ അറിയാതെ കൂടിയ ഞാൻ കണ്ടു…
ക്ലാസിന്റെ വരിന്തയിൽ വച്ച് എന്റെ കിളിക്കുട്ടിയും അവനും സംസാരിക്കുന്നത്….
അപ്പോൾ എനിക്ക് ദേശ്യമാണോ സംങ്കടമാണോ ഉണ്ടായത് എന്ന് എനിക്കറിയില്ല….
രണ്ടും കൽപിച്ച് ഞാൻ അവരുടെ അടുത്തേക്ക് നടന്നു …..
മച്ചാനെ എന്താ ഇവളുമായി ഇവിടെ സംസാരിക്കുന്നത്…
ഞാനറിയാത്ത എന്തു ബനധമാ നിങ്ങളു തമ്മിൽ ഉള്ളത്…
ഇത്രയും കാലം മച്ചാൻ എന്നെ ചതിക്കുവായിരുന്നല്ലേ….. എന്ന് പറഞ്ഞു തിർന്നതും..
ഒരു മിനിട്ട് നേരത്തേക്ക് എനിക്ക് ഒന്നും മനസിലായില്ല…
പിന്നീടാണ് മനസിലായത് അവന്റെ കയ്യിന്നു മുഖത്തെന്ന് കിട്ടി എന്ന്…..
ടാ… കോപേ എന്നു പറഞ്ഞ് അവൻ എന്നെ കെട്ടിപ്പിടിച്ചു..
തല്ലിയിട്ട് തലോടാൻ വന്നേക്കുന്നു…
വേണ്ട എന്നെ വിട് നിങ്ങൾ എന്തു വേണേലും അയ്കോ ഞാൻ ഇല്ല..,
എന്നും പറഞ്ഞവനെ തള്ളി മാറ്റാൻ നോക്കി …
അതിനു പറ്റിയില്ല അവൻ വീണ്ടും ചേർത്തു പിടിച്ചു പറഞ്ഞു.
ടാ… കോപേ നിന്റെ പെണ്ണെനിക്ക് പെങ്ങളല്ലെടാ പൊട്ടാ….
എന്റെ പെങ്ങളോട് സംസാരിക്കാൻ എനിക്ക് നിന്റെ അനുവാദം വേണോടാ….
എന്ത് … മച്ചാനെ എനിക്കൊന്നും മനസിലായില്ല ഒന്നു തെളിച്ച് പറ….
നിന്നെ അവൾക്കിശ്ട്ടാടാ പൊട്ടാ…
ഞാൻ അവളുടെ മുഖത്തു നോക്കി.
അവൾ എന്നെ നോക്കി ഒന്നു ചിരിച്ചു….
അതിനിടയിൽ മച്ചാൻ എന്നെ വിട്ടിട്ടു പറഞ്ഞു…
നിങ്ങളു സംസാരിക്ക് എനിക്ക് കുറച്ച് പണി ഉണ്ട്. പുറത്തൊന്ന് പോയി വരാം….
മച്ചാനെങ്ങോട്ട് പോകാ….
കിട്ടിയ ചാൻസ് സംസാരിച്ചിട്ട് വാടാ… എന്നു പറഞ്ഞവൻ പോയി….
എന്നെപ്പോലോരു പേടിത്തെണ്ടനെ വേണ്ടാന്നു പറഞ്ഞിട്ട് …
അതെന്താന്നറിയില്ല ഈ പേടിത്തൊണ്ടൻ മനസിൽ കേറി ഇരിക്കാൻ തുടങ്ങിട്ട് കുറച്ചു ദിവസായി …
പോകാൻ പറഞ്ഞിട്ട് പോകണില്ല…. അപ്പോ ഞാനും വിചാരിച്ചു അവിടിരുന്നോട്ടെ എന്ന് … എന്താ ഇറക്കി വിടണോ….
…..വേണ്ട..
കുറച്ച് കഴിഞ്ഞ് അവളുടെ അടുത്തു നിന്നു പോന്ന ഞാൻ എന്റെ മച്ചാന്റെയടുത്തു ചെന്നിട്ട് …
മച്ചാനെ നീ എന്തു കുടോത്രടാ ഒപ്പിച്ചത് …
ഞാൻ എന്തൊപ്പിക്കാൻ….. എന്നോട് കുറച്ചു ദിവസം മുൻപാ അവളു പറഞ്ഞതു തന്നെ….
അപ്പോൾ എന്നെ ഒഴിവാക്കി മച്ചാനോട് മാത്രം വരാൻ പറഞ്ഞതോ…
അതോ അത് നീ ഹോസ്പിറ്റലിൽ കിടന്ന സമയത്ത് അവൾ കുറച്ച് പൈസ തന്നിരുന്നു… അത് ഞാൻ അവളുടെ കുട്ടുകാരിയുടെ കയ്യിൽ തിരച്ചു കൊടുത്തു…
അതവൾ എനിക് വിണ്ടും തിരിച്ചു തന്നിട്ട് പകരം നിന്നെ അവൾക്ക് കൊടുക്കാൻ പറഞ്ഞു….
എന്നിട്ട് മച്ചാൻ എന്തു പറഞ്ഞു…
നീന്നെ ഞാൻ പൈസ തന്നാൽ കൊടുക്കോടാ കോപേ… തന്നതു മുഖത്തെറിഞ്ഞിട്ടു പോന്നു….
അത് ഞാൻ വാങ്ങില്ലായിരുന്നു…. അപ്പോൾ എനിക്ക് വേറേ നിവർത്തിയെന്നും ഉണ്ടായിരുന്നില്ല….
അമ്മ മാത്രമുള്ള നിനക്ക് ഞാനല്ലേടാ ഉള്ളത്… എനിക്ക് പെട്ടന്ന് സംഖടിപ്പിക്കാൻ കഴിഞ്ഞില്ല….. ആ സമയത്താണ് അവളു വരുന്നത്…
വേണ്ടാന്നു പറഞ്ഞതാ….. പക്ഷേ എനിക്ക് എന്റെ വാശിയെക്കാൾ വലുത് നീ അല്ലേടാ…
അവൾ നിന്റെ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് പോന്നു..
അതിനിടയിൽ അബുവിന്റെ പ്രശ്നവും …
ഞാൻ ചോതിക്കാനിരിക്കുവായിരുന്നു അവനാരാ തല്ലിയത് …
നിന്നെ തെട്ടാൽ ഞാൻ പിന്നെ കയ്യും കെട്ടി നോക്കി നിക്കോടാ…
അതറിയാം.. വാളോണ്ടോക്കെ വെട്ടി എന്നു കേട്ടതോ …
ആ പന്നിയെ കൊല്ലാനാ പോയത് എന്തോ ചത്തില്ല…. പിന്നെ വാള് ഇന്നത്തെ കാലത്ത് വിചാരിച്ചാൽ കിട്ടാത്ത സംബവെന്നുമല്ലടാ അത്….
അതെക്കെ വിട് എപ്പോഴാ പാർട്ടി..
പാർട്ടിയോ…
എനിക്ക് രണ്ട് ബിയർ കുടിക്കണം അതും നിന്റെ ചിലവിൽ ….
… മം ഒകേ ഡീൽ….
അന്ന് രാത്രി അവന്റെ വീട്ടിലായിരുന്നു ഞാൻ….
അവനു അച്ചനും അമ്മയും ഒരു പെങ്ങളും…
എന്നെ അവിടുത്തെ ഒരു അംഗമായിട്ടേ അവരു കണ്ടിട്ടുള്ളു..
ഞാൻ അവന്റെ വീട്ടുകാരോടോക്കേ സംസാരിച്ചു… രാത്രി എല്ലാവരും ഒരുമിച്ച് ഭക്ഷണമോക്കേ കഴിച്ചു കഴിഞ്ഞു എല്ലാവരും കിടക്കാൻ പോയപ്പോൾ…. ഞാനും അവനും വീടിന്റെ ട്ടെറസിൽ കയറി….
കുടിക്കാനുള്ള എല്ലാ സെറ്റപ്പും ചെയ്തു…..
ഞാൻ ബാഗിൽ നിന്ന് ബിയർ എടുത്തു ….
അപ്പോൾ അവൻ വേറെരു കുപ്പി എടുത്തോണ്ട് വന്നു . മച്ചാനേ ഇതെവിടുന്നു ഒപ്പിച്ചു….
നീ ഇവിടിണെന്നറിഞ്ഞപ്പോൾ കോളേജിലേ അഖിലിനെ വിട്ടു മേടിച്ചു… നിനക്ക് സംന്തോശമുള്ള ദിവസമല്ലേ ഇന്ന്….
ഒന്നും രണ്ടും ബിയർ കുടിച്ചാൽ എനിക്കു മതിയാകില്ല …
മച്ചാനെ സോഡ വേണ്ടേടാ….
സോഡ .. നീ ആ ബീയെറെടുത്തോഴിക്ക് നമുക്കിന്ന് രണ്ടും കൂട്ടി അടിച്ചു നോക്കാം…
ബെക്കാർഡി കുപ്പി പകുതിയായി.ബിയറും തിർന്നു.
ഞാൻ കുറച്ചേ കുടിച്ചുള്ളൂ. ഇറങ്ങണില്ല…
അവൻ എന്റെ സന്തോശം എന്നു പറഞ്ഞ് വാരിവലിച്ച് കുടിച്ചു…
( മദ്യാപാനം ആരോഗ്യത്തിന് ഹാനികരം )
ഞങ്ങളു കുടിച്ച് എകതേശം സെറ്റായപ്പോൾ ഞാൻ അവനോട് ചോതിച്ചു….
മച്ചാനെ നിനക്ക് പെണ്ണെന്നും വേണ്ടേടാ..
എന്തിനാടാ പെണ്ണ്… എന്റെ പെണ്ണല്ലേടാ നീ ….
എന്നാലും മച്ചാന് അരോടും പ്രമമോന്നും തോന്നാത്തത് എന്താ…?
ആരു പറഞ്ഞടാ… തോന്നിയിട്ടില്ലാന്ന്…
ആരാ മച്ചാനെ ആ പെണ്ണ്…? ഞാൻ അക്കാംക്ഷയോടെ ചോതിച്ചു ….
പറയാം… നിന്നെ കാണുന്നതിനു മുൻപ്പുളള കഥയാ…
അതേപ്പോ… ഞാനും മച്ചാനും ചെറുപ്പം മുതൽ ഉള്ള കബനി അല്ലേ അതിനു മുൻപോ.. ഞാൻ സംശയത്തോടെ ചോതിച്ചു…
മച്ചാൻ കുറച്ചു മൂടിലായിട്ടുണ്ടെന്നു എനിക് മനസിലായി….
അതേടാ.. ചെറുപ്പത്തിൽ തന്നെ….
അവളെന്റെ കളിക്കുട്ടുകാരിയായിരുന്നു….
അന്നെ ഞാൻ ഇങ്ങനെ തന്നെയാ അരേയും പേടിയില്ലാത്തവൻ…
അവളെ കളിയാക്കുന്നവരേയും അവളുണ്ടാക്കുന്ന തല്ലുകൊള്ളിത്തരത്തിനും എല്ലാം ഞാനാ ചോതിക്കാൻ ചെന്നത് ….
അവൾക്കെന്നെ വല്യ ഇഷ്ടായിരുന്നു….
നീ കേൾക്കുന്നുണ്ടോ …?
ഉണ്ട് ചീത്ത കഥയാണെലും പറ കേൾക്കുന്നുണ്ട് …
ചീഞ്ഞ കഥ തന്നെയാ….
അതു മനസിലായി ബാക്കി പറ…
ഒരു ദിവസം അവൾ എന്നോട് ഒരു കാര്യം അവശ്യപ്പെട്ടു ….
എന്നെ കൈ പിടിച്ചു കൂട്ടികൊണ്ടു പോയി ഒരുത്തനെ കാണിച്ചു തന്നു…
എന്നെക്കാൾ മുന്നു നാലു വയസുള്ള ഒരു പയ്യനെ …. എന്നിട്ട് അവനെ തല്ലാൻ പറഞ്ഞു ….
അവൻ എന്നെ ചെവി പിടിച്ചു തിരിച്ചു അവനെ തല്ല്….
ശരിരം കൊണ്ടും വയസു കൊണ്ടും മൂപ്പു കൂടുതലുള്ള അവനെ തല്ലാൻ എനിക് പറ്റുമോ …
പക്ഷേ അവൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യുമായിരുന്നു. ..
വീട്ടിൽ പോയി കുറച്ച് മുളകുപൊടിയെടുത്തുവന്നു അവന്റെ മുഖത്തെറിഞ്ഞിട്ട് അവിടിട്ട് തല്ലി തിരിച്ചു വരുമ്പോൾ..
അവളോടി വന്ന് എന്റെ കവിളത്തോരു ഉമ്മ തന്നു …
അവളു തന്ന ചുബനത്തിന്റെ തണുപ്പ് ഇപ്പോളും കവിളിൽ നിന്ന് പോയിട്ടില്ല…..
ഞാൻ ഇടയിൽ കയറി ചോതിച്ചു….
മച്ചാനേ …
ചുബനത്തിനു ചൂടല്ലേടാ .ചുടു ചുബനം എന്നല്ലേ ..?
അതെനിക്കറിഞ്ഞുടാ.. അവളുതന്ന ഉമ്മയ്ക്ക് തണുപ്പായിരുന്നു……
തല്ലുണ്ടാക്കിയെതോക്കേ വലിയ പ്രശ്നങ്ങളായി…. പിന്നിടവളുമായി കൂട്ടുകുടാനെന്നും ‘ അവളുടെ വീട്ടുകാരും എന്റെ വീട്ടുകാരും സമ്മതിച്ചില്ല….
പിന്നെ കൂറെ കഴിഞപ്പോ അവളു വീടുമാറി വേരേങ്ങോട്ടോ പോവുകയും ചെയ്തു …
അവളു പോയിട്ട് കൊല്ലങ്ങളായി. …
പക്ഷേങ്കിൽ ഈ ചങ്കു തകർത്ത പെണ്ണ് വേറല്ലടാ..
നല്ല കഥ എഴുതി ചില്ലിട്ടു വച്ചോ …
ചില്ലിട്ടു തന്നാടാ വച്ചത് അതു മനസിലായിപ്പോയി എന്നു മാത്രം….
അല്ല അവളെവിടാന്നു വല്ല പിടിയും ഉണ്ടോ
ഒന്നും അറിയില്ല ഞാൻ പിന്നെ അതിന്റെ പിന്നാലെ പോയിട്ടില്ല….. കെട്ടി വല്ല പിള്ളരുടെ തള്ളയും അയിട്ടുണ്ടാവും…
അത് വിട് മച്ചാനേ നമുക്ക് വേറേ നോക്കാം…
വേണ്ടടാ എനിക് നീ മതി കൂട്ടിനായി….
മച്ചാനേ മച്ചാന്റെ ഖൽബ് തകർത്ത ആ പെണ്ണിന്റെ പേരേന്താ…
അച്ചു എന്റെ അശ്വതി..
അതും പറഞ്ഞവൻ കാർമേഖങ്ങൾക്കിടയിലേ ചന്ദ്രനെ നോക്കി കിടന്നു…..
എന്റെ മച്ചാന്റെ ഉള്ളിൽ ഇത്ര വലിയ കാമുകൻ ഉള്ളത് ഞാൻ അന്നാണ് അറിഞ്ഞത്
അടുത്ത ദിവസം മുതൽ ഒരോ ദിവസവും എനിക്ക് പെരുന്നാളുപ്പോലായിരുന്നു…
തലങ്ങും വിലങ്ങും സ്നേഹിച്ചുക്കൊണ്ട് എന്റെ മച്ചാനും എന്റെ കിളിക്കുട്ടിയും
അവൻ കൂടെ ഉള്ളതുകൊണ്ട് അരേയും പേടിക്കാതെ ഞങ്ങളു പ്രമിച്ചു പൊളിച്ചു ….
അടിപിടിയും എന്റെ പ്രമവും എല്ലാം കഴിഞ്ഞു വന്നപ്പോ ദിവസങ്ങളും മാസങ്ങളും പോയത് അറിഞ്ഞതെയില്ല …. കോളേജിൽ ജൂനീയേർസൊക്കേ വന്നു തുടങ്ങി
.
(എന്റെ പ്രമമോക്കെ പറഞ്ഞു നിങ്ങളു ബോറടിച്ചോ സോറിട്ടോ … എന്നാ ഞാൻ കഥയിലേക്കു വരാം )
അവളു വരുന്നു…..
ഗായത്രി…..
എന്റെ മച്ചാന്റെ പെണ്ണ്…..
ഒരു കൊച്ചു മാലാഖയെപ്പോലേ അവൾ കോളേജിന്റെ പടി ചവിട്ടാൻ പോകുന്നു….
അവൾ കാലെടുത്ത് വെക്കാൻ പോകുന്നത് കോളേജിന്റെ പടി മാത്രമല്ല…. എന്റെ മച്ചാന്റെ നെഞ്ചിലും കൂടി അണ്…..
ഒന്നു കാതോർത്താൽ നിങ്ങൾക്കും കേൾക്കാം ആ കാലോച്ച….
സ്നേഹത്തിന്റെ കാലോച്ച…….
തുടരും…….
പ്രിയ വായനക്കാർ വായിച്ചു കഴിഞ്ഞാൽ കഥയുടെ അഭിപ്രയം കമന്റ് ആയോ ലിങ്കിൽ ക്ലിക് ചെയ്ത് വാട്ട്‌സ്ആപ്പിലൂടെയോ രേഖപ്പെടുത്തണമെന്ന് വീനീതമായി അഭ്യർത്ഥിക്കുന്നു..