നിപ മരണം; സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലധികം പേര്‍; ഹൈറിസ്‌ക്, ലോറിസ്‌ക് വിഭാഗമാക്കി തരംതിരിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 158 പേരും ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരും ബാക്കി 31 പേര്‍ വീട്ടുകാരും കമ്മ്യൂണിറ്റിയില്‍പ്പെട്ടവരുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തെ കേസില്‍ നൂറിലധികം പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. കണ്‍ട്രോള്‍ റൂമുകളുടെയും കോള്‍ സെന്ററുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക അനുസരിച്ച് ഹൈറിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. രോഗികള്‍ സന്ദര്‍ശിച്ച ആശുപത്രികളിലെ സിസിവിടി ഫൂട്ടേജ് കൂടി ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ സഹായം കൂടി ലഭ്യമാക്കും.

അയച്ചിരിക്കുന്ന സാമ്പിളുകളുടെ ഫലം പൂനെയില്‍ നിന്ന് അല്‍പസമയത്തിനകം വരും. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയില്‍ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളുടെ സര്‍വേ നടത്തും. നാളെ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ വിവിധ സംഘങ്ങളെത്തും’. വീണ ജോര്‍ജ് പറഞ്ഞു.

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സ്രവ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. സ്ഥിരീകരണം പുറത്തുവന്നോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചു. ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാള്‍ മരിച്ചത്. ഇന്നലെയാണ് മറ്റൊരു മരണവും സ്ഥിരീകരിച്ചത്. 49,40 എന്നീ വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.

 

nipa death; Over 100 people on the contact list; The health minister said that it will be classified into high-risk and low-risk categories

Leave a Reply

Your email address will not be published. Required fields are marked *