വീണ്ടും നിപ; പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് നിപ സ്ഥിരീകരിച്ചു

Nipah again; Nipah confirmed in a young woman from Palakkad

 

പാലക്കാട്: തച്ചനാട്ടുകര സ്വദേശിയായ യുവതിയ്ക്ക് നിപ സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ മരിച്ച 18 കാരിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. സമ്പര്‍ക്കപട്ടികയില്‍ ആര്‍ക്കും രോഗ ലക്ഷണമില്ലെന്നും

റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പത്തുദിവസം മുമ്പാണ് യുവതിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ മണ്ണാര്‍ക്കാടുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടായിരുന്നു. രോഗം ഗുരുതരമായി തുടര്‍ന്നാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് എത്തുകയും ഇവിടെ നിന്നും നിപയാണെന്ന സംശയമുണ്ടായതിനെ തുടര്‍ന്നാണ് സാമ്പിള്‍ കോഴിക്കോട് വൈറളോജി ലാബിലേക്ക് അയച്ചത്.

പ്രാഥമികമായി നിപയാണെന്ന് സ്ഥിരീകരിച്ചെങ്കിലും പൂനൈ വൈറോളജി ലാബിലേക്ക് അയച്ചത്. പൂനൈ വൈറളോജി ലാബിലേക്ക് അയച്ച ഫലത്തില്‍ നിപയാണെന്ന് ഔദ്യേഗികമായി സ്ഥിരീകരിച്ചു. ഇതിനെതുടര്‍ന്ന് തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *