കണ്ണൂരിൽ നിപ സംശയം: രണ്ടുപേരുടെ സ്രവം പരിശോധനക്കയച്ചു

Antibody presence of Nipah virus in bat sample taken from Pandikkad

 

കണ്ണൂർ: കണ്ണൂരിൽ നിപയെന്ന് ‌സംശയിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സ്രവം പരിശോധനക്കയച്ചു. മട്ടന്നൂർ, മാലൂർ സ്വദേശികളായ അച്ഛന്റേയും മകന്റേയും സ്രവമാണ് കോഴിക്കോട്ടേക്ക് പരിശോധനക്കയച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പനിക്ക് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡ‍ിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്. നിരീക്ഷണത്തിൽ കഴിയുന്ന പിതാവ് പഴ കച്ചവടം നടത്തുന്നയാളാണ്. ഇതും ആശങ്ക വർധിപ്പിക്കാൻ കാരണമായി. പരിയാരം മെഡിക്കൽ കോളജിലും ഇവരുടെ വീടിന്റെ പരിസരത്തും ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *