നിപ ബാധയെന്ന് സംശയം; പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 75 പേർ, 16 കോർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോ​ഗ്യ മന്ത്രി

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാലു പേരാണ് ചികിൽസയിലുള്ളതെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർ‍‍ജ്ജ്. നിപ നിയന്ത്രണങ്ങൾക്കായി 16 കോർ കമ്മിറ്റികൾ രൂപീകരിച്ചെന്നും നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിൽ കൺട്രോൾ റൂം തുറക്കും. (Nipah suspected in Kozhikode Health minister veena George press meet)

കൂടാതെ എല്ലാ ആശുപത്രികളും ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി പറ‍ഞ്ഞു. ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും വീണാ ജോർജ് പറ‍‍ഞ്ഞു.

90 വീടുകളിൽ പനി സർവെ നടത്തിയിട്ടുണ്ട്. രോഗികൾ പോയ എല്ലാ ആശുപത്രികളിലും ആ സമയത്ത് പോയവരുടെ വിവരങ്ങൾ എടുക്കും. കോഴിക്കോട് ജില്ലയിൽ മാസ്ക് ധരിക്കുന്നത് ഉചിതമെന്നും ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ആരോഗ്യ വകുപ്പിന്റെ ദിശയിൽ വിവരങ്ങൾ അറിയിക്കാമെന്നും ആരോ​ഗ്യ മന്ത്രി അറിയിച്ചു. രണ്ടു മണിക്ക് മന്ത്രി റിയാസിന്റെ അധ്യക്ഷതയിൽ കുറ്റ്യാടിയിൽ യോഗം ചേരുമെന്ന് വീണാ‍ ജോർജ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *