ഞാറുനടൽ ഉത്സവം സംഘടിപ്പിച്ചു.
കുനിയിൽ പ്രഭാത് ലൈബ്രറി കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഞാറുനടൽ ഉത്സവം സംഘടിപ്പിച്ചു. കുനിയിൽ മങ്ങാംചോല പാടത്ത് നടന്ന പരിപാടി ലൈബ്രറി പ്രസിഡണ്ട് അബു വേങ്ങ മണ്ണിൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞാലിക്കുട്ടി കെ, ഗോപാലൻ പി, ഹുസൈൻ പി.ടി റിഷാദ് കെ ടി അഷ്റഫ് മുനീർ കെ എന്നിവർ നേതൃത്വം നൽകി