കുട്ടികൾ ഞാറുമായി പാടത്തിറങ്ങി. ആവേശമായി ഞാറ്റുത്സവം.
തൃക്കളയൂർ മലർവാടി കൂട്ടവും തൃക്കളയൂർ അൽ മദ്രസത്തുൽ ഇസ്ലാമിയയും
വാലില്ലാപുഴ മലർവാടി കൂട്ടവും സംയുക്തമായി നടത്തിയ ഞാറ്റു ത്സവമാണ് കുട്ടികൾക്ക് അവിസ്മരണീയാനുഭവമായത്. (Njattulsav)
ഞാറ്റുത്സവം വി . ഷഹീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിഴുപറമ്പ് കൃഷി ഓഫീസർ ഷെബിൻ ടി.പി. മുഖ്യാതിഥിയായി.
കൊളക്കാടൻ ചെറിയാപ്പു, പാറമ്മൽ അഹ്മദ് കുട്ടി, പാലത്തിങ്ങൽ മാനുകൂട്ടൻ, കമ്പളവൻ മുഹമ്മദ്, എം.സി.അബ്ദുസ്സമദ്, പി.കെ.സാജിത ജമാൽ, എം. മുബശ്ശിർ, പുല്ലൻ സൈനുൽ ആബിദ് തുടങ്ങിയവർ കൃഷിയറിവുകളും കാർഷിക രീതികളും പങ്ക് വെച്ചു. ബേബി, ചേരിക്കുമ്മൽ ഉണ്ണി കാക്ക, വിലാസിനി , ചക്കിക്കുട്ടി, സരോജിനി, ചന്ദ്രിക, ചീരു, തങ്ക തുടങ്ങിയവർ ഞാറ്റു പാട്ടുമായി കുട്ടികളെ കയ്യിലെടുത്തു. പഴയ തലമുറയിലെ കർഷകരെ കുട്ടികൾ നോട്ടു മാലയിട്ട് ആദരിച്ചു. പി.കെ. അൻവർ, വി. അബൂബക്കർ, പി.കെ. അബ്ദു റഹ്മാൻ, സാമുദ്ധിൻ മാസ്റ്റർ വി.പി, മുസ്തഫ മാസ്റ്റർ കെ.വി, അസ്മ അബൂ, കെൻസ് റഹ്മാൻ പി.കെ. ബുഷ്റ എം.സി, ഫൗസിയ കാരണത്ത്, ഷബീർ മാസ്റ്റർ.വി, ഷരിഫ കെ.ടി തുടങ്ങിയവർ ഞാറ്റുത്സവത്തിന് നേതൃത്വം നൽകി.