സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം
കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ചത്തെ പോലെ പവന് 42,920 രൂപ തന്നെയാണ് ഇന്നും നല്‍കേണ്ടത്. ഗ്രാമിന് 5365 രൂപയും നല്‍കണം. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4433 രൂപയാണ്.
അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
അതേസമയം, യുദ്ധം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ വില കുതിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഇത് സ്വര്‍ണവില വര്‍ധിച്ചേക്കുമെന്ന സൂചനയാണ്. സ്വര്‍ണം വില കൂടുമെന്ന് പ്രതീക്ഷിക്കുന്ന വേളയില്‍ വില്‍പ്പന വര്‍ധിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വില കൂടുന്നതിന് മുമ്പ് വാങ്ങാമെന്ന തോന്നലാണ് ഇതിന് കാരണം.