സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയില്ല; കന്യാകുമാരിയിലെ പരിശോധനയിൽ നിരാശ; അന്വേഷണം നാഗർകോവിലിലേക്ക്
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിക്കായുള്ള കന്യാകുമാരിയിലെ തിരച്ചിലിൽ നിരാശ. പെൺകുട്ടിയെ കാണാതായിട്ട് 28 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായില്ല. കന്യാകുമാരി റെയിൽവേ സ്റ്റേഷനകത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല. പ്ലാറ്റ്ഫോമിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
രാവിലെ എഴു മുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധന ആരംഭിച്ചത്. ഒരു ദൃശ്യങ്ങളിലും കുട്ടിയില്ല. ഇതോടെ കുട്ടി കന്യാകുമാരിയിലെത്തിയതിന് തെളിവില്ലതായി. ഓട്ടോ ഡ്രൈവറുടെ മൊഴിയെ തുടർന്നാണ് കന്യാകുമാരിയിൽ തിരച്ചിൽ നടത്തിയിരുന്നത്. കുട്ടിയ്ക്കായുള്ള കന്യാകുമിരിയിലെ തിരച്ചിൽ പൊലീസ് പൂർണമായും അവസാനിപ്പിച്ചു. കുഴിത്തുറയിലും സിസിടിവി പരിശോധന നടത്തി. നാഗർകോവിലിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇരണിയിലും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് നാഗർകോവിലിലേക്ക് പൊലീസ് എത്തിയത്. തമിഴിലും ഇംഗ്ലീഷിലും എഴുതിയ പോസ്റ്റർ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം.