അംഗണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ നിർദേശമില്ല; കേന്ദ്രസർക്കാർ

government

ന്യൂഡൽഹി: അംഗണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിന് നിലവിൽ നിർദേശമില്ലന്ന് കേന്ദ്രസർക്കാർ. അംഗണവാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.government

ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂറാണ് മറുപടി നൽകിയത്.

മിനിമം വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അംഗണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല രാപകൽ സമരം നടത്തുന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ മറുപടി. അംഗണവാടി ജീവനക്കാരുടെ വേതനം കൂട്ടണമെന്നും ഇതിനായി കേന്ദ്ര-സംസ്ഥാന വിഹിതം വർധിപ്പിക്കണമെന്നും നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *