നിരത്തുകളിൽ ഇനി ‘ഹരിത പട്രോളിങ്’; ഇലക്ട്രിക് ബൈക്കുകൾ സ്വന്തമാക്കി കേരള പൊലീസ്

പരിസ്ഥിതി സൗഹൃദ യാത്രകൾക്ക് ആവശ്യക്കാർ ഏറിവരുന്ന കാലമാണിത്. ഹരിത യാത്രകളാണ് ഇപ്പോഴത്തെ ഫാഷൻ. കേരള പൊലീസും ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ കൊച്ചി സിറ്റി പൊലീസ് പട്രോളിങ്ങിനായി ഇലക്ട്രിക് ബൈക്കുകൾ സ്വന്തമാക്കിയിരിക്കുകയാണ്. കസ്റ്റം-ബില്‍റ്റ് റിവോള്‍ട്ട് RV400 ഇ.വികളാണ് പൊലീസിലെത്തിയത്.

 

പട്രോളിങ്ങിനായി 50 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വാങ്ങാനാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിൽ ആദ്യ ബാച്ചാണ് പൊലീസ് സ്വന്തമാക്കിയത്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ സഹായത്തോടെയായിരിക്കും ഇ.വികൾ വാങ്ങുക. 30 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് അധികൃതര്‍ പച്ചക്കൊടി കാണിച്ചതായും സകൂചനയുണ്ട്.

 

ഇവികളുടെ അനാച്ഛാദനവും ഫ്ളാഗ്ഓഫും എറണാകുളം ജില്ലാ പൊലീസ് മേധാവി കെ. സേതു രാമന്‍ നിര്‍വഹിച്ചു. പൊലീസ് സേനയുടെ ഹരിത സംരംഭങ്ങളുടെ ഭാഗമായാണ് ലോക പരിസ്ഥിതി ദിനത്തില്‍ ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കുന്നതെന്ന് സേതുരാമന്‍ പറഞ്ഞു. നിലവില്‍ പൊലീസ് സേന ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ കാലഹരണപ്പെട്ടതായും കൊച്ചി പോലൊരു വലിയ നഗരത്തില്‍ അവയുടെ പ്രാധാന്യം വലുതായതിനാല്‍ പുത്തന്‍ ബൈക്കുകള്‍ വാഹനനിരയിക്കേ് ചേര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

റിവോള്‍ട്ട് RV400

രാജ്യ​െത്ത ആദ്യ ഇലക്ട്രിക് ബൈക്കാണ് റിവോൾട്ട്. 2019 ആഗസ്റ്റ് മാസത്തിലാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആര്‍.വി 300, ആര്‍.വി 400 മോഡലുകള്‍ അവതരിപ്പിച്ചത്. 3kWh ബാറ്ററി പായ്ക്ക് ആണ് റിവോള്‍ട്ട് RV400 ഇലക്ട്രിക് ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. 6.7 bhp പവറും 54 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇവിയുടെ കരുത്ത്. ഇക്കോ, സ്പോര്‍ട്ട്, പവര്‍ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകള്‍ ബൈക്ക് വാഗ്ദാനം ചെയ്യുന്നു.

ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4.5 മണിക്കൂര്‍ ആണ് ചാര്‍ജിങ് സമയം. ഫീച്ചര്‍ സമ്പന്നം കൂടിയാണ് റിവോർട്ട് RV400. എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കീലെസ് ഇഗ്‌നിഷന്‍, റീമൂവബിള്‍ ബാറ്ററി പായ്ക്ക് എന്നിവയുള്‍പ്പെടെ ഇതിന് നിരവധി സവിശേഷതകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *