ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ് ഒഡിഷ
സെമി ഫൈനൽ സ്റ്റാർട്ടിങ് ലൈൻ അപ്പിൽ നിന്ന് ഒരു മാറ്റവുമായാണ് ബാംഗ്ലൂരു ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയത്.
ജാവിയർ ഹെർണാണ്ടസ് നെ പുറത്തിരുത്തി ജയേഷ് രാനേയെ ആദ്യ ഇലവനിൽ ഇറക്കി.
ഒഡിഷ സെമി ഫൈനൽ സ്റ്റാർർട്ടിങ് ലൈൻ അപ്പിൽ നിന്ന് മാറ്റമൊന്നും വരുത്തിയില്ല.
ഒരു മാസത്തോളം നീണ്ടു നിന്ന ഹീറോ സൂപ്പർ കപ്പ് ടൂർണ്ണമെന്റിന്റെ ഫൈനൽ പോരാട്ടം തുടങ്ങിയത് ചെറിയ മഴയോട് കൂടിയായിരുന്നു.
കൊടും ചൂടിൽ നിന്നും ആശ്വാസമായെത്തിയ മഴയിൽ കുതിർന്ന മൈതാനത്ത് ആദ്യ ഇരുപത് മിനുറ്റിൽ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും തണുത്ത മുന്നേറ്റങ്ങൾ മാത്രമാണ് ഉണ്ടായത്.
17,18 മിനിറ്റുകളിൽ തുടർച്ചയായ മൂന്ന് കോർണറുകൾ നേടിയെടുക്കാൻ ഒഡിഷക്കായെങ്കിലും ബോക്സിൽ നിന്ന് പന്ത് ലക്ഷ്യത്തിലേക്കെത്തിക്കാൻ കഴിഞ്ഞില്ല.
പിന്നീടുള്ള മിനിറ്റുകളിൽ കളിക്ക് ചൂട് പിടിച്ചു.
22 ആം മിനുറ്റിൽ ഡിയാഗൊ മൗറിഷ്വയുടെ ഗോൾ കിക്ക് ബംഗ്‌ളൂർ ഗോൾ കീപ്പർ ഗുർപ്രീത് തടഞ്ഞിട്ടു.23 ആം മിനുറ്റിൽ ഡിയാഗൊ മൗറിഷ്വയുടെ മറ്റൊരു മുന്നേറ്റത്തിന് ഫൗൾ ചെയ്തതിന് ബാംഗ്ളൂരുവിന്റെ സുരേഷ് സിംഗിന് റഫറി മഞ്ഞ കാർഡ് ലഭിച്ചു.ഫ്രീകിക്ക് എടുത്ത ഡിയാഗൊ മൗറിഷ്യുടെ കിക്ക് ബാംഗ്ളൂരു ഗോൾ കീപ്പർ ഗുർപ്രീത് ന്റെ കയ്യിൽ നിന്ന് വഴുതി ഗോളായി.രണ്ട് ക്‌ളീൻ ഷീറ്റ്റുമായി ടൂർണമെന്റ് ൽ മികച്ച ഫോമിലായിരുന്ന ഗുരുപ്രീത് ന്റെ പിഴവിൽ 23 ആം മിനുറ്റിൽ ഒഡിഷ ഒരു ഗോളിന് മുന്നിൽ.
28 ആം മിനുറ്റിൽ കൗണ്ടർ അറ്റക്കിൽ ഉദാന്ത സിംഗിന്റെ പാസ്സിൽ സുനിൽ ചെത്രിയുടെ കിക്ക് ഗോൾ പോസ്റ്റിന് തൊട്ടുരുമ്മി പോയി.
38 ആം മിനുറ്റിൽ മൗറിഷ്വയുടെയും ഒഡിഷയുടെയും ഈ കളിയിലെ രണ്ടാം ഗോൾ പിറന്നു.
38 ആം മിനുറ്റിൽ വിക്റ്റർ റോഡ്രിഗസ് ബോക്സിൽ ജെറിക്ക് ഹെഡ് ചെയ്യാൻ പാകത്തിൽ നൽകിയ ക്രോസ്സ് ജെറി മുന്നോട്ട് ഹെഡ് ചെയ്തു. മൗറിഷ്വ കൃത്യമായി കാൽ കൊണ്ട് കണക്കട്ട് ചെയ്ത് ഗോളാക്കി.
40 ആം മിനുറ്റിൽ ഇടത് വിങ്ങിൽ നിന്നും നന്ദ കുമാറിന്റെ ഷോട്ട് ഗുർപ്രീത് നല്ലൊരു ഡൈവിലൂടെ തടഞ്ഞിട്ടു.
44 ആം മിനുറ്റിൽ ഡിയാഗൊ മൗറിഷോ മുമ്പിലേക്ക് നീട്ടി വെച്ച പാസ്സ് ജെറി പോസ്റ്റിലേക്കടിച്ചെങ്കിലും ഗോൾ ബാറിൽ തട്ടി തെറിച്ചു.
ആദ്യ പകുതിയിൽ വലിയ മുന്നേറ്റങ്ങൾ കാഴ്ച്ച വെക്കാൻ കഴിയാതിരുന്ന ബാംഗ്ളൂരു 4 മാറ്റാവുമായാണ് രണ്ടാം പകുതിക്കിറങ്ങിയത്.
രോഹിത് കുമാറിനെ പിൻവലിച്ച് ജോവോനോവിച്ചിനെയും ജയേഷ് റാനെയെ പിൻവലിച്ച് പാബ്ലോ പെരസിനെയും, കൂടാതെ ശിവ ശക്തിയെയും പ്രബീർ ദാസിനെയും ബാംഗ്ളൂരു കളത്തിലിറക്കി.
51 ആം മിനുറ്റിൽ ഒഡിഷയുടെ വിക്റ്റർ റോഡ്രിഗസിന്റെ ഗോൾ കിക്ക് ഗുർപ്രീത് തടഞ്ഞിട്ടു.
56 ആം മിനുട്ടിൽ മൗറിഷോ വിക്ട്ടർ റോഡ്രിഗസിന് പെനാൽറ്റി ഏരിയയിലേക്ക് നൽകിയ പന്ത് റോഡ്രിഗസ് നന്ദ കുമാറിന് മറിച്ചു നൽകി.നന്ദ കുമാറിന്റെ കിക്ക് ഗോൾ പോസ്റ്റിന് അല്പം വ്യത്യാസത്തിൽ പുറത്ത് പോയി.
60 ആം മിനുറ്റിൽ ബാംഗ്ളൂരുവിന്റെ സുനിൽ ചെത്രിക്ക് മഞ്ഞ കാർഡ് ലഭിച്ചു.
78 ആം ആം മിനുറ്റിൽ ബാംഗ്ളൂരുവിന്റെ പേരെസിന്റെ കിക്ക് ഒഡിഷ ഗോൾ കീപ്പർ തടഞ്ഞിട്ടു.
79‘ആം മിനുറ്റിൽ ഒഡിഷ കോച്ച് ക്ലിഫോഡ് മിറാൻഡ നന്ദ കുമാറിനെ പിൻവലിച്ച് അനിൽ ജാദവിനെ കളത്തിലിറക്കി.
82 ആം മിനുറ്റിൽ ശിവ ശക്തിയെ ഒഡിഷയുടെ അനിൽ ജാഥവ് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു.പെനാൽറ്റി കിക്കെടുത്ത സുനിൽ ചേത്രി പന്ത് വലയിലാക്കി.
ഗോൾ 1-2
86 ആം മിനുറ്റിൽ രണ്ട് ഗോൾ നേടി കളിയിലെ താരമായ മൗരീഷ്വയെ പിൻവലിച്ച് ഇസ്സാക്കിനെ കളത്തിലിറക്കി.വിക്റ്റർ റോഡ്രിഗസിനെ പിൻവലിച്ച് പേഡ്രോയെയും റെബെല്ലോയെ പിൻവലിച്ച് പോളിനെയും ഒഡിഷ കളത്തിൽ ഇറക്കി.
ഒരു ഗോൾ ലീഡ് കുറഞ്ഞതിന് ശേഷം ബാംഗ്ളൂരു സമനില ഗോളിന് വേണ്ടി കിണഞ്ഞു ശ്രമിച്ചു.തൊണ്ണൂറ് മിനുറ്റും ആറ് മിനുട്ട് അധിക സമയവും കഴിഞ്ഞ് അവസാനം ഒഡിഷ മൂന്നാം സൂപ്പർ കപ്പ് കിരീടവക്കാശികളായി.