നാടിനാവേഷമായി സൗഹൃദം ഐക്യ വേദിയുടെ ഓണാഘോഷം

സൗഹൃദം ഐക്യവേദി നോർത്ത് കിഴുപറമ്പ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘ഒണ്ണോത്സവ്’ അതി ഗംഭീരമായി ആഘോഷിച്ചു. കുട്ടികളും മുതിർന്നവരും സ്ത്രീകളും അടക്കം നിരവധി പേർ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ അസ്‌ലം പി.കെ നിർവഹിച്ചു. കൂടാതെ ക്ലബ്ബിന് വേണ്ടി ഒരു ഫുട്ബോളും അദ്ദേഹം സ്പോൺസർ ചെയ്തു.13ആം വാർഡ് മെമ്പർ എംഎം മുഹമ്മദ്‌ ആശംസകൾ അറിയിച്ചു. വ്യത്യസ്തമായ നിരവധി പരിപാടികൾ കൊണ്ട് ഓണ പരിപാടി ശ്രദ്ധേയമായി. കുട്ടികളുടെയും സ്ത്രീകളുടെയും മുതിർന്നവരുടെയും വടം വലിക്ക് ശേഷം സമ്മാന ദാനത്തോടു കൂടി പരിപാടിക്ക് പര്യവസാനമായി.

Leave a Reply

Your email address will not be published. Required fields are marked *