നാലുപേർക്ക് ഒരൊറ്റ റീച്ചാർജ്; പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ജിയോ

പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് ജിയോ. പ്ലാൻ പരീക്ഷിക്കുന്നതിന് ടെലികോം കമ്പനി കുടുംബത്തിലെ നാല് അംഗങ്ങൾക്ക് വരെ ഒരു മാസത്തെ സൗജന്യ ട്രയൽ ലഭ്യമാകും. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. മാർച്ച് 22 മുതൽ ഈ ജിയോ പ്ലസ് പ്ലാനുകൾ ലഭ്യമാകും.

പുതിയ പ്ലാനിൽ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റ, അൺലിമിറ്റഡ് എസ്എംഎസ്, മൂന്ന് കണക്ഷൻ ആഡ്-ഓൺ എന്നിവയാണ് ലഭിക്കുക. 399 ന്‍റെ പ്ലാനിനു പുറമെ മറ്റു ചില പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 669 രൂപയുടെ മറ്റൊരു പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ നെറ്റ്ഫ്‌ളിക്‌സ്, ആമോസോൺ പ്രൈം തുടങ്ങിയവയുടെ സബ്‌സ്‌ക്രിപ്ഷനും ജിയോ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ 100 ജിബി ഡാറ്റയും അൺലിമിറ്റഡ് എസ്എംഎസും ലഭിക്കുന്നു.

599 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. ഒരു മാസത്തെ സൗജന്യ ട്രയൽ ലഭ്യമാണ്. പുതിയൊരു ഉപഭോക്താവിന് സിം ആക്ടിവേഷനായി 99 രൂപ നൽകേണ്ടി വരും. കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റായി 500 രൂപയും ഈടാക്കും. എന്നാല്‍ ജിയോ പ്രീപെയ്ഡ് ഉപയോക്താവിന് സിം മാറ്റാതെ തന്നെ പോസ്റ്റ്‌പെയ്ഡ് സൗജന്യ ട്രയലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *