തൊഴിൽ സംരക്ഷണത്തിന് സംഘടിത മുന്നേറ്റം; പൊതുസമ്മേളനവും മെഗാ എക്സ്പോയും നടത്തി കൊണ്ടോട്ടി EWSCES

തൊഴിൽ സംരക്ഷണത്തിന് സംഘടിത മുന്നേറ്റം എന്ന പ്രമേയത്തിൽ കൊണ്ടോട്ടി ഡിവിഷൻ EWSCES ( ഇലക്ടിക്കൽ വയർമെൻ സൂപ്പർവൈസേർസ് കോൺട്രാക്ടേസ് ഏകോപന സമിതി) പൊതുസമ്മേളനവും മെഗാ എക്സ്പോയും നടത്തി. എടവണ്ണപ്പാറയിൽ വെച്ച് നടന്ന പരിപാടി ഇടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി വി സക്കറിയ, ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയിൽ മുംതാസ്, മലപ്പുറം ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഷോബി ജോർജ് , അസിസ്റ്റന്റ് ഇൻസ്പക്ടർ Dr ഫൈസൽ, എടവണ്ണപ്പാറ KSEB -AE അഫ്സൽ, EWSCES സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ സെഷനുകൾ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ഹൈട്രോ പവർസ്റ്റേഷൻ മാതൃക ഏറെ വിത്യസ്ഥതയുള്ളതായി . അഷ്റഫ് ചുങ്കത്തറ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി
സംഘാടക സമിതി ചെയർമാൻ ഹമീദ് ഓമാനൂർ , കൺവീനർ കൃഷ്ണപ്രസാദ്, ഷറഫു കുനിയിൽ, സുബൈർ തെരട്ടമ്മൽ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *