ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മൈത്ര : മൈത്ര ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷം മൈത്രാരവത്തിന്റെ ഭാഗമായി സ്കൂളിലെ 6,7ക്‌ളാസുകളിലെ ഇരുന്നൂറോളം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .(Organized awareness class)|awareness class.സാമൂഹിക ചുറ്റുപാടിൽ വിദ്യാർഥികൾ നേരിടുന്ന വിവിധ സാഹചര്യങ്ങളെ കുറിച്ചും, വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു. മൈത്രാരവം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 100 ഇന പരിപാടികളിൽ മുപ്പതാം ഇനമായി സുകൃതം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സീനിയർ അസിസ്റ്റന്റ് സുജ ടീച്ചർ സ്വാഗതം പറഞ്ഞു. സ്വാഗത സംഘo വൈസ് ചെയർമാൻ കെ അബൂബക്കർ അധ്യക്ഷനായി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി ഉദ്ഘാടനം ചെയ്തു . സംസ്ഥാന ന്യൂനപക്ഷ സെൽ ട്രൈനർ Dr: ഫർഹ നൗഷാദ് ബോധവൽകരണ ക്‌ളാസെടുത്തു . ബ്ലോക്ക് മെമ്പർ കെ ജമീല , പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ ടി. അലീമ , കുത്തുപറമ്പ് മെമ്പർ കെ സൈനബ , പി ടി എ പ്രസിഡന്റ് കെപി മുഹമ്മദ് റഫീഖ് പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി ഉമ്മർ, കൺവീനർ അനഭ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി ജാഫർ മാസ്റ്റർ ചടങ്ങിൽ നന്ദിയും പറഞ്ഞു. ഫിനാൻസ് കമ്മറ്റി ചെയർമാൻ കെ അയ്യൂബ് , കൺവീനർ നിസാർ മാസ്റ്റർ , പബ്ലിസിറ്റി ചെയർമാൻ പി മുഹമ്മദ് , സുവനീർ കമ്മറ്റി കൺവീനർ ധനോജ് മാസ്റ്റർ , തുടങ്ങിയവർ നേതൃത്വo നൽകി .