ബോധവൽക്കരണ ക്ലാസ്സും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.(Organized awareness class and felicitation ceremony.) ക്ലാസ്സ് ജില്ല പരിവാർ ജോയിൻ കോർഡിനേറ്റർ റഫീക്ക് പൂക്കോട്ടൂർ. പരിവാർ എന്തിനാണെന്നും?, പരിവാറിൻ്റെ പ്രവർത്തനമെന്തെന്നും? ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നുമുള്ളതിനെകുറിച്ചു ക്ലാസ്സിനു നേതൃത്വം നൽകി. 150 ൽ പരം രക്ഷിതാക്കൾ പങ്കെടുത്ത പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ വാസു ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന പരിവാർ വൈസ് പ്രസിഡൻ്റായി തെരെഞ്ഞെടുത്ത മലപ്പുറം ജില്ലപരിവാർ കോർഡിനേറ്റർ ജാഫർ ചാളക്കണ്ടിയെ പഞ്ചായത്ത് പ്രസിഡൻ്റ് അനുമോദിച്ചു. അരീക്കോട് ബ്ലോക്ക് പരിവാർ ഭാരവാഹികളായ സലാം കുഴിമണ്ണ, ബ്ലോക്ക് കോർഡിനേറ്റർ നാസർ അരീക്കോട്, ബ്ലോക്ക് ട്രഷറർ സൈനുദീൻ പൊന്നാട്, പരിവാർ ജില്ല കോർഡിനേറ്റർ ജാഫർ ചാളക്കണ്ടി, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *