ഗാന്ധി ജയന്തി ദിനാചരണവും മാലിന്യ മുക്ത പ്രതിജ്ഞയും സംഘടിപ്പിച്ചു.
കുനിയിൽ പ്രഭാത് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണവും മാലിന്യ മുക്ത പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടി ലൈബ്രറി പ്രസിഡണ്ട് അബു വേങ്ങ മണ്ണിൽ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡണ്ട് ഫാദിയ കെ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അഷ്റഫ് മുനീർ കെ പ്രസംഗിച്ചു . കുട്ടികൾ ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ബാലവേദി സെക്രട്ടറി ജസൽ ഹാദി സ്വാഗതവും ലൈബ്രേറിയൻ അനുമോൾ എം.കെ നന്ദിയും പറഞ്ഞു