പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിച്ചു



കൊടിയത്തൂർ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടത്തി. പ്രത്യേകം സജ്ജീകരിച്ച  ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും  നേതൃത്വത്തിലാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. തുള്ളി മരുന്ന് വിതരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ദിവ്യ ഷിബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർ പേഴ്‌സന്മാരായ മറിയം കുട്ടിഹസൻ, ആയിഷചേല പുറത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ രേഖ അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ പോളിയോ ബൂത്തുകളിലും വാർഡ് മെമ്പർമാരുടെയും , ആരോഗ്യ പ്രവർത്തകരുടേയും അങ്കണവാടി വർക്കർമാരുടേയും, മറ്റു സന്നദ്ധ സംഘടനകളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *